Blogs

ശശി തരൂരിനെയും ശബരിനാഥനെയും മേളകളില്‍ ഇന്നു വരെ കണ്ട ഓര്‍മ്മ പോലുമില്ല

മാറട്ടെ ഫെസ്റ്റിവലുകൾ , നൂറുപൂക്കൾ വിരിയട്ടെ

ലോകം മാറ്റുന്നു. സിനിമയും. ന്യൂയോർക്കും ബീജിങ്ങും ദില്ലിയും തിരുവനന്തപുരവും മാത്രമാണ് അധികാരം എന്നത് ആണധികാരത്തിൻ്റെ ഒരു പഴയ പിരമിഡ് മാതൃക മാതൃകയാണ്. അത് കൈയ്യൊഴിയാൻ , ആ മാതൃകയെ താങ്ങി നിർത്തുന്ന സംവിധാനങ്ങളിൽ നിന്നും മാറാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെങ്കിലും തയ്യാറാകണം .ഇപ്പോൾ സിനിമാ പ്രിൻ്റ് കൊണ്ടു നടക്കേണ്ട കാര്യമേയില്ല. അതു കൊണ്ട് തന്നെ പ്രിൻറിൻ്റെ കാലത്തുണ്ടായ ഫിലീം ഫെസ്റ്റിവൽ നിയമാവലികളും അടിമുടി മാറേണ്ടതുണ്ട്. ആ അർത്ഥത്തിൽ ഐ.എഫ്. എഫ്. കെ. നാല് കേന്ദ്രങ്ങളിൽ വച്ച് നടത്താനുള്ള തീരുമാനം നീതിയുക്തവും ന്യായവുമാണ്. ശശി തരൂരും ശബരീനാഥനും തിരുവനന്തപുരം അധികാര മാതൃക ഉയർത്തിപ്പിടിച്ച് നടത്തുന്ന വിവാദ പരാമർശങ്ങൾ അർഹിക്കുന്ന ബഹുമതികളോടെ കുഴിച്ചുമൂടപ്പെടാൻ മാത്രം യോഗ്യമായ ഒന്നാണ്. മഹാമാരി മാത്രമല്ല ഇങ്ങിനെ ചിന്തിപ്പിക്കുന്നത്. ഫെസ്റ്റിവലുകൾ വികേന്ദ്രീകരിക്കാനുള്ള സാധ്യതകൾക്കാക്കാണ് സിനിമകൾ കാണാനാഗ്രഹിക്കുന്നവരും കാട്ടാനാഗ്രഹിക്കുന്നവരും വഴി വെട്ടേണ്ടത്.

ഡിജിറ്റൽ ലോകത്ത് ഒരു ബ്രാൻറ് നെയിം നിലനിർത്തണമെങ്കിൽ പ്രധാന ഫെസ്റ്റിവൽ ഒരു വെന്യൂവിൽ പ്രധാന ഫക്ഷനുകൾ ഏകോപിപ്പിക്കുമ്പോൾ തന്നെ സിനിമ കാണൽ പ്രാദേശികമായി വികേന്ദ്രീകരിക്കുന്ന സംവിധാനം വളർത്തിയെടുക്കുക എന്നതാണ് ഇനി ചെയ്യേണ്ടത്.
IFFK

ഫിയാഫ് എന്നത് നിർമ്മാതാക്കളുടെ ഒരു സംഘടന മാത്രമാണ്. അവർ ഫിലീം ഫെസ്റ്റിവലുകളുടെ എക്കാലത്തേയും മുതലാളിമാരാണ് എന്ന ചിന്ത അപ്രസക്തമാണ്. നമ്മുടെ ഫിലം ചേംബർ സെൻസർ അധികാരം മുതൽ പോസ്റ്റർ ക്ലിയറൻസ് വരെ പണ്ട് കയ്യിൽ വച്ചിരിരുന്നത് പോലെ ഒരധികാരം മാത്രമാണത്. ഫിയാഫിനെയൊന്നും സുപ്രീം കോടതി പോലെ അന്തിമാധികാര സംവിധാനമായി കാണേണ്ട കാര്യമേയില്ല. നമുക്ക് നമ്മുടെ മാതൃക സൃഷ്ടിക്കാം .

ഡിജിറ്റൽ ലോകത്ത് ഒരു ബ്രാൻറ് നെയിം നിലനിർത്തണമെങ്കിൽ പ്രധാന ഫെസ്റ്റിവൽ ഒരു വെന്യൂവിൽ പ്രധാന ഫക്ഷനുകൾ ഏകോപിപ്പിക്കുമ്പോൾ തന്നെ സിനിമ കാണൽ പ്രാദേശികമായി വികേന്ദ്രീകരിക്കുന്ന സംവിധാനം വളർത്തിയെടുക്കുക എന്നതാണ് ഇനി ചെയ്യേണ്ടത്. സിനിമയുടെ വളർച്ചക്ക് അത് അനിവാര്യവുമാണ്. അതാണ് ഭാവിയുടെ നല്ല മാതൃക. എല്ലാവരെയും ഒറ്റ സ്ഥലത്തേക്ക് ഡംബ് ചെയ്യുന്ന പഴയ പിരമിഡ് മോഡൽ അധികാരഘടന പൊളിച്ചടുക്കി വികേന്ദ്രീകരിക്കുക തന്നെ വേണം. കോവിഡ് കാലത്ത് പല ഫെസ്റ്റിവലുകളും ഓൺലൈനിൽ തന്നെ നടത്തി. മത്സര വിഭാഗങ്ങൾ പോലും നടന്നു. ഫെസ്റ്റിവൽ സിനിമകൾ തിയറ്ററുകളിൽ കാണുമ്പോൾ തന്നെ ഡെലിഗേററായാൽ വീട്ടിൽ ടി.വി.യിലും കാണാവുന്ന അവസ്ഥ പോലും വിദൂരമല്ല . കോഴിക്കോട്ടും വയനാട്ടിലുമിരുന്ന് കാൻ, ബെർലിൻ ,മോസ്കോ, സാൻ സെബാസ്റ്റ്യൻ, ബുസാൻ, ഗോവ ഫെസ്റ്റിവലുകളിൽ ഡെലിഗേറ്റ് ആയി വീട്ടിലിരുന്നും സിനിമ കാണുകയെന്നത് അസാധ്യമല്ല എന്ന് ഓൺലൈൻ ഫെസ്റ്റിവലുകൾ വഴികാട്ടിത്തന്നിട്ടുണ്ട്.

പത്തു മുപ്പത് വർഷമായി മുടങ്ങാതെ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടും ഇക്കാലമത്രയായും ശശി തരൂരിനെയും ശബരീനാഥനെയും അവിടെയൊന്നും ഇന്നു വരെ കണ്ട ഓർമ്മ പോലുമില്ല.
IFFK

അതു കൊണ്ട് മഹാമാരിക്കാലത്ത് ഐ.എഫ്.എഫ്.കെ. നാലു കേരള നഗരങ്ങളിൽ നടത്താനുള്ള സർക്കാർ തീരുമാനം നീതിയുക്തം , അതാണ് പിന്തുടരേണ്ട സ്ഥിരം മാതൃക, അതിനിയും വിപുലമാകട്ടെ. നല്ല ഫെസ്റ്റിവൽ ബജറ്റുണ്ടെങ്കിൽ ഒരേ സമയം എല്ലാ ജില്ലകളിലും സിനിമകൾ തിയറ്ററുകളിലേക്ക് ട്രാൻസ്മിറ്റ് ചെയ്യാനാവും എന്ന അവസ്ഥയുളളപ്പോഴാണ് ശശി തരൂരും ശബരീനാഥനും ചുമ്മാ വിവാദം നിർമ്മിച്ച് ചുമ്മാ ചാനൽ ചർച്ചക്ക് വളമിടുന്നത്. ശ്ശ്.

[പത്തു മുപ്പത് വർഷമായി മുടങ്ങാതെ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടും ഇക്കാലമത്രയായും ശശി തരൂരിനെയും ശബരീനാഥനെയും അവിടെയൊന്നും ഇന്നു വരെ കണ്ട ഓർമ്മ പോലുമില്ല. ഒരു തിരുവനന്തപുരം പ്രേമം! കമലും ബീനാ പോളുമൊക്കെ അതിന് " ഇത് കോവിഡ് കാല മാതൃക മാത്രം , തിരുവനന്തപുരത്ത് നിന്നും ഫെസ്റ്റിവൽ മാറുകയേ ഇല്ല " എന്ന് പറഞ്ഞ് വിനീത വിധേയരാകേണ്ട കാര്യമൊന്നുമില്ല. ലോകം മാറട്ടെ, ഫെസ്റ്റിവലുകളും.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT