Blogs

ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി

ഡോ. ആസാദ്

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒരു പ്രദേശത്തെ ഭാഷ അടിച്ചേല്‍പ്പിക്കണമെന്നു പറയുന്നവര്‍ ഭാഷയെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രങ്ങള്‍ വേണമെന്ന വാദംതന്നെയാണ് ഉയര്‍ത്തുന്നത്. ഭാഷാദേശീയത അംഗീകരിക്കുകയാണ്. ആ വാദമാകട്ടെ ചെന്നു നില്‍ക്കുക സ്വതന്ത്ര ഭാഷാരാഷ്ട്രത്തിനുള്ള സമരമുഖത്താണ്. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടല്‍ ശക്തിപ്പെടുകകൂടി ചെയ്യുമ്പോള്‍ വേര്‍പിരിയല്‍ ചിന്ത ആളിക്കത്തും.

ബഹുസ്വരതയുടെ വിചിത്രമാനങ്ങള്‍ ആന്തരികമായ ഒരേകത്വത്തിലിണക്കി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഒരു ബഹുഭാഷാ രാഷ്ട്രം. അതു ഭാഷാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളായി പിരിയണമെന്ന് സ്വാതന്ത്ര്യ സമരാനന്തരം ആഗ്രഹിച്ചവരുണ്ട്. എന്നാല്‍ദേശീയപ്രസ്ഥാനം കരുത്തുറ്റ ഒരു രാഷ്ട്ര നിര്‍മ്മിതിക്കു ശ്രമിച്ചു. ഇന്ത്യാ പാക്ക് വിഭജനംവരെയേ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായുള്ളു. ധീരമായ ജനാധിപത്യ പരീക്ഷണമാണ് ദേശീയ നേതൃത്വം ഏറ്റെടുത്തത്. ഭരണഘടനാ നിര്‍മ്മാതാക്കള്‍ ആ ശ്രമത്തിന് നിയമപരമായ അടിത്തറയിട്ടു. നമ്മുടെ ഫെഡറല്‍ ഘടന വലിയ പരിക്കുകളില്ലാതെ പതിറ്റാണ്ടുകള്‍ പിന്നിട്ടു.

ഭരണഘടന ദുര്‍ബ്ബലപ്പെടുന്ന സമീപനം ഫെഡറല്‍ ഘടനയെ ദുര്‍ബ്ബലപ്പെടുത്തും. വിഭാഗീയവും സങ്കുചിതവുമായ താല്‍പ്പര്യങ്ങള്‍ അധികാര കേന്ദ്രത്തെ നിയന്ത്രിക്കുകയും ആ അധികാരം സ്വേഛാധികാരമായി മാറുകയും ചെയ്യുമ്പോള്‍ വേര്‍പിരിയല്‍ തോന്നലുകള്‍ വീണ്ടുമുണരും. വിഭാഗീയ പ്രവണതയേറും. ബാഹ്യശക്തികള്‍ കടന്നു കയറും. ഭാഷാ സംസ്ഥാനങ്ങള്‍ ഭാഷാരാഷ്ട്രങ്ങളാവണം എന്ന തരത്തിലുള്ള ആവശ്യങ്ങള്‍ തഴച്ചു തുടങ്ങും. ഫെഡറല്‍ ഘടനയ്ക്കു വിള്ളലുണ്ടാക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ തന്നെ ശ്രമിക്കുന്നത് ഖേദകരമാണ്.

ഹിന്ദി മേധാവിത്തം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആപല്‍ക്കരമാണ്. അതു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുകയല്ല ദുര്‍ബ്ബലമാക്കുകയാണ് ചെയ്യുക. അമിത്ഷായുടെ ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണ്. രാജ്യം ബഹുഭാഷാ ദേശീയതയായി തുടരുകയാണ് വേണ്ടത്. ഭാവിയില്‍ പൊതുഭാഷ രൂപപ്പെടുകയാണെങ്കില്‍ സ്വീകരിക്കാം. അതുവരെ ബലപ്രയോഗമരുത്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT