POPULAR READ

ഓഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ആമസോണ്‍ നല്‍കിയത് ഭഗവത് ഗീത 

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓഡര്‍ ചെയ്തയാള്‍ക്ക് ആമസോണ്‍ വഴി ലഭിച്ചത് ഭഗവത്ഗീത. കൊല്‍ക്കത്ത സ്വദേശി സുതീര്‍ത്ഥ ദാസിനുള്ള പുസ്തകത്തിലാണ് ആമസോണിന് അമളി പിണഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദാസ് മാനിഫെസ്റ്റോ ബുക്ക് ചെയ്തത്. ഉടന്‍ തന്നെ കണ്‍ഫര്‍മേഷന്‍ ലഭിക്കുകയും പുസ്തകം ലഭ്യമാക്കാനെടുക്കുന്ന സമയം ആമസോണ്‍ മറുപടിയായി അറിയിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി 11 മണിയോടെ അദ്ദേഹത്തെ ഒരു സ്ത്രീ വിളിച്ചു. തെറ്റായ പുസ്തകമാണ് അയച്ചിരിക്കുന്നതെന്നും ഓഡര്‍ റദ്ദാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ഈ സമയത്ത് ഓഫീസിലായിരുന്നതിനാല്‍ അതിന് സാധിച്ചില്ല.

വീട്ടില്‍ എത്തി പാക്കറ്റ് പൊളിച്ച് പരിശോധിച്ചു. ഇന്‍വോയ്‌സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും അതിലുള്ളത്, വിഖ്യാത പ്രസാധകരായ പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഭഗവത്ഗീതയുടെ സംക്ഷിപ്ത പതിപ്പായിരുന്നു. ഇക്കാര്യം സുതീര്‍ത്ഥ ദാസ് തന്നെ ഫോട്ടോകള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആവശ്യപ്പെട്ട പുസ്തകവും ലഭിച്ചതും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇതോട് പ്രതികരിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT