sys 8
POPULAR READ

'ക്രൂരമായ ലോകത്തിനെതിരെയുള്ള കവചമാണ് സന്തോഷകരമായ ആത്മാവ്'; പുതിയ ഫോട്ടോ പങ്കുവെച്ച് ഭാവന

ക്രൂരമായ ലോകത്തിനെതിരെയുള്ള കവചമാണ് സന്തോഷകരമായ ആത്മാവെന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോകള്‍ പങ്കുവെച്ച് നടി ഭാവന. മഞ്ഞ ചുരിദാറണിഞ്ഞ് സുന്ദരിയായ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റ് ചെയ്തവര്‍ക്കൊക്കെ നടി മറുപടിയും നല്‍കുന്നുണ്ട്. പ്രണവ് രാജ് ആണ് ഫോട്ടോ സീരീസ് ഒരുക്കിയിരിക്കുന്നത്.

ട്വന്റി ട്വന്റിയുടെ രണ്ടാംഭാഗത്തില്‍ ഭാവനയുണ്ടാകില്ലെന്ന അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം ഇക്കഴിഞ്ഞയിടെ വിവാദമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇടവേളബാബുവിന്റെ മറുപടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഭാവനയുണ്ടാകുമോയെന്ന ചോദ്യത്തിന് മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ ഭാഗത്തില്‍ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വിശദീകരണം. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT