POPULAR READ

‘ഞാന്‍ സ്മാര്‍ട്ടായല്ലേ ഇരിക്കുന്നത്’ ; മകന്‍ ജഡ്ജിയാകുന്ന സത്യപ്രതിജ്ഞ കാണാന്‍ 96 ന്റെ അവശതകള്‍ മറന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 

THE CUE

ഇളയമകന്‍ കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ അവശതകള്‍ മറന്ന് 96 കാരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ദേശാടനത്തിലെ മുത്തശ്ശന്‍ കഥാപാത്രമായി ശ്രദ്ധയാകര്‍ഷിച്ച് നിരവധി മലയാളം തമിഴ് സിനിമകളില്‍ വേഷമിട്ട അഭിനേതാവാണ് അദ്ദേഹം. വടുതലയിലെ വീട്ടില്‍ നിന്നും അച്ഛനെ ചക്രക്കസേരയിലിരുത്തി കാറില്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിക്കുകയായിരുന്നു കുഞ്ഞികൃഷ്ണന്‍. എന്താ ഞാന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത് എന്ന് അദ്ദേഹം ചുറ്റുമുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു.

അച്ഛന്റെ കരുതലാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്നും ചടങ്ങില്‍ അദ്ദേഹമെത്തിയതില്‍ സന്തോഷമുണ്ടെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സഹോദരീ ഭര്‍ത്താവും പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ളവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട ഹൈക്കോടതിയിലെ അഭിഭാഷക വൃത്തിക്ക് ശേഷമാണ് കുഞ്ഞികൃഷ്ണന്‍ ജഡ്ജിയാകുന്നത്. തിരുവനന്തപുരത്തെ നിയമ പഠനത്തിന് ശേഷം പയ്യന്നൂരില്‍ പ്രാക്ടീസ് തുടങ്ങാനായിരുന്നു നീക്കം. എന്നാല്‍ കോഴിക്കോട്ട് മതിയെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍ദേശിച്ചു.

മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ ഹൈക്കോടതിയിലേക്ക് മാറിക്കൂടേയെന്ന് ചോദിച്ചു. അച്ഛന്റെ ഈ രീതിയിലുള്ള ഇടപെടല്‍ , ഒടുവില്‍ താന്‍ ജഡ്ജി പദവിയിലെത്തുന്നതില്‍ നിര്‍ണായകമായെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2018 ന്റെ തുടക്കത്തില്‍ ഹൈക്കോടതി കൊളീജിയം കുഞ്ഞികൃഷ്ണന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയമനം നടക്കുന്നത്. ഇത്ര നീണ്ട കാത്തിരിപ്പ് വേദനാജനകമായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വ്യക്തികളുടെ രാഷ്ട്രീയം നിയമനങ്ങളില്‍ തസ്സമാകരുതെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം കാലവിളംബത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT