Photo Stories

ജീവിതം അല്ലെങ്കില്‍ മരണം, കര്‍ഷകര്‍ സമരത്തിലാണ്

യു.പി ഡല്‍ഹി അതിര്‍ത്തി, ഗാസിപൂര്‍ ദേശീയ പാത

പത്ത് മാസത്തിലേറെയായി കര്‍ഷകര്‍ തെരുവില്‍ സമരത്തിലാണ്. 2020 നവംബര്‍ 26നാണ് കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

ഝാര്‍ഖണ്ഡിലെ രാംഗറില്‍ നിന്നുള്ള പ്രതിഷേധം

കഴിഞ്ഞ നവംബറില്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് രാജ്യത്തെ സതംഭിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. കര്‍ഷകരെ ഹരിയാന സര്‍ക്കാറും പോലീസും ബാരിക്കേഡുകള്‍ നിരത്തി തടയാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും, പ്രായമായവരും റോഡുകളില്‍ ടെന്റുകള്‍ കെട്ടി സമരം ആരംഭിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയ്ക്ക് മുമ്പിലെ പ്രതിഷേധം

കേന്ദ്രവുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു പറഞ്ഞതോടെ കര്‍ഷകര്‍ സമരം കടുപ്പിച്ചു.

പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയ്ക്ക് മുമ്പിലെ പ്രതിഷേധം
യു.പി ഡല്‍ഹി അതിര്‍ത്തി, ഗാസിപൂര്‍ ദേശീയ പാത
യു.പി ഡല്‍ഹി അതിര്‍ത്തി, ഗാസിപൂര്‍ ദേശീയ പാത

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും തീരുമാനം.

യു.പി ഡല്‍ഹി അതിര്‍ത്തി, ഗാസിപൂര്‍ ദേശീയ പാത
യു.പി ഡല്‍ഹി അതിര്‍ത്തി, ഗാസിപൂര്‍ ദേശീയ പാത

സര്‍ക്കാര്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. പത്ത് മാസമല്ല, പത്ത് വര്‍ഷം വേണ്ടിവന്നാലും സമരം ചെയ്യുമെന്നാണ് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞത്.

യു.പി ഡല്‍ഹി അതിര്‍ത്തി, ഗാസിപൂര്‍ ദേശീയ പാത

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT