Movie Gallery

Location Stills: സത്യം പറഞ്ഞാ വിശ്വസിക്കുവോ ?

THE CUE

ബിജു മേനോനും സംവൃതാ സുനിലും നായികാനായകന്‍മാരാകുന്ന ചിത്രം ജി പ്രജിത്താണ് സംവിധാനം. സജീവ് പാഴൂരാണ് തിരക്കഥ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതിയ ചിത്രം.

അഭിനയരംഗത്തേക്ക് തിരിച്ചുവരണമെന്ന് തോന്നിപ്പിച്ച കുറേ കാരണങ്ങള്‍ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ ഉണ്ടെന്ന് സംവൃതാ സുനില്‍. വളരെ സ്‌പെഷ്യലാണ് ഈ സിനിമ. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം സംവൃത അഭിനയിക്കുന്ന ചിത്രവുമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കെട്ടിടനിര്‍മാണ തൊഴിലാളിയായ സുനിയുടെ ഭാര്യ ഗീതയുടെ റോളിലാണ് സംവൃതാ സുനില്‍.

അലന്‍സിയര്‍, സുധി കോപ്പ, സൈജു കുറുപ്പ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഉര്‍വശി തിയറ്റേഴ്‌സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷഹനാദ് ജലാല്‍ ക്യാമറയും ബിജിബാല്‍ പശ്ചാത്തല സംഗീതവും. ഷാന്‍ റഹ്മാനും വിശ്വജിത്തുമാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT