Movie Gallery

Exclusive stills Moothon: ലക്ഷദ്വീപില്‍ നിന്ന് മുംബൈയിലെത്തിയ മൂത്തോന്‍ 

THE CUE

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ടി’ന് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ . ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോന്റെ’ വേള്‍ഡ് പ്രീമിയര്‍. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം.

ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനം തന്റെ സ്വപ്‌നം സാക്ഷാത്ക്കാരാമാണെന്ന് നിവിന്‍ പോളി. തന്റെ ചിത്രങ്ങള്‍ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇത് അത്തരത്തിലൊരു നിമിഷമാണെന്നും നിവിന്‍ ദ ക്യൂവിനോട് പറഞ്ഞു.

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT