Opinion

മനുസ്മൃതി നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ ആത്മാഭിമാനമുള്ള സ്ത്രീകളെ എതിര്‍ക്കും

മുഖ്യധാര മാധ്യമങ്ങളെ പൊതുവിചാരണയ്ക്ക് വിധേയമാക്കുന്നു എന്നതാണ് സാമൂഹമാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ദൗത്യം. അത് പലപ്പോഴും ക്രിയാത്മകമായി നടക്കാറുണ്ട്. എന്നാല്‍ ഇതേ സമൂഹ മാധ്യമങ്ങളിലൂടെ ആണ് സമൂഹത്തിലെ ഏറ്റവും വള്‍നറബിള്‍ ആയ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത്.

മുസ്ലിം സ്ത്രീകള്‍ക്കെതിരെ ഹിന്ദുത്വ വാദികള്‍ കൊണ്ടുവന്ന ബുള്ളിബായ്, സുള്ളി ഡീല്‍സ് ആപ്പുകള്‍ നമ്മള്‍ കണ്ടു. ഇതാണ് രാജ്യത്തെ പൊതുവായ സ്ഥിതി. കേരളത്തില്‍ അത് പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്ന സ്ത്രീകള്‍ക്കെതിരെ പ്രത്യേകിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക അധിക്ഷേപിക്കപ്പെട്ടത് ഈയിടെ ആണ്. അതിന്റെ ഒരുക്കങ്ങള്‍ എങ്ങനെ എന്നതും നാം കണ്ടു.

ഇത്തരം ആക്രമണങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞു എങ്കിലും അവരത് നിര്‍ബാധം തുടര്‍ന്നു. അതിന് കാരണം പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് കയ്യൊഴിയാവുന്ന രീതിയില്‍ ആണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തന രീതി എന്നത് കൊണ്ടാണ്. ക്വട്ടേഷന്‍ സംഘങ്ങളെ പോലെ ഇവരെ ആവശ്യത്തിന് ഉപയോഗിക്കാനും പിന്നീട് കയ്യൊഴിയാനും കഴിയും. ഇതില്‍ പാര്‍ട്ടി ഭേദമില്ല.

ചില വിമര്‍ശനങ്ങള്‍ക്ക് അധിക്ഷേപം മതി എന്ന ആണ്‍ അഹന്തയും ഇതിന് പിന്നില്‍ ഉണ്ടാവാം. എന്നാല്‍ ഹിന്ദുത്വ ശക്തികളുടെ അധിക്ഷേപം കുറച്ചുകൂടി കടന്നതാണ്.

ആത്മാഭിമാനമുള്ള, പൊതുവിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അവര്‍ എതിര്‍ക്കും. മനുസ്മൃതി നടപ്പാക്കുക ആണല്ലോ ലക്ഷ്യം. കത്വയിലും ഉന്നാവിലും നടന്ന ബലാത്സംഗങ്ങള്‍ ആയുധം എന്ന നിലക്കാണ് അവതരിപ്പിക്കപ്പെട്ടത്.

സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ ആയുധമാക്കുന്നു എന്ന നിലക്കുള്ള ചര്‍ച്ചകള്‍ അന്ന് നടന്നു. ഇവിടെ സ്ത്രീകളെ അശ്ലീല പരാമര്‍ശങ്ങള്‍ കൊണ്ട് ബലാത്കാരം നടത്തുന്നു എന്ന വ്യത്യാസം മാത്രം.

ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കാത്തവര്‍ സ്ത്രീ വിരുദ്ധത ഒരു മികവായി കൊണ്ട് നടക്കുന്നവരാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അവരുടെ പ്രത്യയ ശാസ്ത്രങ്ങളുടെ തന്നെ പിന്തുണ ഉള്ളത് കൊണ്ട് കൂടുതല്‍ അപകടകരമാണ്.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT