Opinion

ഗൗരിയമ്മ ആവര്‍ത്തിക്കുമ്പോള്‍

ഒരു വ്യക്തി എതിര്‍ത്താല്‍ മാത്രം ഒരു തീരുമാനവും ഉണ്ടാകില്ല. ഒരു നിലപാടാണ് തീരുമാനമാകുന്നത്. ആണ്‍ രാഷ്ട്രീയത്തിന്റെ ഈ പെണ്‍വെട്ട് എന്നെ ദുഃഖിപ്പിക്കുന്നു.

മൂന്ന് സ്ത്രീകള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കേരള മന്ത്രിസഭയില്‍ ഉണ്ടാകാന്‍ പോകുന്നു എന്ന അറിവ് ആഹ്ലാദഭരിതമാണ്. ആര്‍. ബിന്ദുവിനും വീണാ ജോര്‍ജ്ജിനും ജെ. ചിഞ്ചുറാണിക്കും അഭിവാദ്യങ്ങള്‍. എന്നാല്‍ ഈ ആഹ്ലാദത്തിന്റെ നിറം കെടുത്തുന്നു ശൈലജ ടീച്ചര്‍ക്ക് വീണ്ടും ഒരവസരം കൊടുക്കാതിരുന്ന തീരുമാനം. അതെന്നെ തളര്‍ത്തുന്നു. ഒരു സ്ത്രീ രാഷ്ട്രീയ നേതാവായും ഭരണാധികാരിയായും ആവിര്‍ഭവിക്കാനുള്ള സാധ്യതക്ക് അത് തടയിടുന്നു.

ഏത് തിരഞ്ഞെടുപ്പിലും ആരെ തിരഞ്ഞെടുക്കണം എന്നത് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ തീരുമാനമാണ്. എന്നാല്‍ ആരു ഭരിക്കണം എന്നത് ജനങ്ങളുടെ തിരഞ്ഞെടുപ്പല്ല,ആര് മന്ത്രിയാകണം എന്നത് അതത് പാര്‍ട്ടികളുടെ മാത്രം തിരഞ്ഞെടുപ്പാണ്. ആ നിലക്ക് കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച ശൈലജ ടീച്ചറെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയത് ഭരിക്കുന്ന മുന്നണിയുടെ പ്രധാന പാര്‍ട്ടിയുടെ മാത്രം തിരഞ്ഞെടുപ്പാണ് . എന്നാല്‍ ഒരു സ്ത്രീ എന്ന നിലക്ക് കേരളത്തെ ഭരിക്കുന്ന മന്ത്രിമാര്‍ ആരാകണം എന്നതിനെക്കിച്ച് ആഗ്രഹിക്കുക എന്നത് എന്റെ അവകാശമാണ്. ആ നിലക്ക് ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തിയത് ചതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായേ എനിക്ക് കാണാനാവുളളൂ.

നേരത്തെ കേരള ചരിത്രം കണ്ട ഏറ്റവും വലിയ പെണ്‍പോരാളികളിലൊരാളും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ കെ.ആര്‍.ഗൗരിയമ്മയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം തട്ടിത്തെറിപ്പിക്കപ്പെട്ടത് പോലുള്ള ഒരു സംഭവം. അത് ആണ്‍ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ ഒരു ചതിയായി ഞാന്‍ മനസ്സിലാക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിയെടുത്ത തെറ്റായ തീരുമാനമല്ല അത്. കൂട്ടായ തെറ്റായ തീരുമാനം. ഏതെങ്കിലും ഒരു വ്യക്തി എതിര്‍ത്താല്‍ മാത്രം ഒരു തീരുമാനവും ഉണ്ടാകില്ല. ഒരു നിലപാടാണ് തീരുമാനമാകുന്നത്. ആണ്‍ രാഷ്ട്രീയത്തിന്റെ ഈ പെണ്‍വെട്ട് എന്നെ ദുഃഖിപ്പിക്കുന്നു.

എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോയില്‍ ബൃന്ദ കാരാട്ടും സീതാറാം യെച്ചൂരിയും ഈ തീരുമാനത്തോട് വിയോജിക്കുന്നു എന്ന വാര്‍ത്ത ഈ ലോകം അത്രമേല്‍ ഇരുളടഞ്ഞതല്ലെന്ന പ്രത്യാശ നല്‍കുന്നു. ഇത്തിരി ഇടം ഒരു സ്ത്രീയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ ആണത്തങ്ങളേക്കാള്‍ എത്ര ഇരട്ടി ഊര്‍ജ്ജമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടതെന്നു് മനസ്സിലാക്കാന്‍ നമ്മുടെ ആണത്തങ്ങള്‍ക്ക് വേണ്ടി വരും എന്നാലോചിക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ ട്രാക്ക് റിക്കോഡ് എന്നെ നാണം കെടുത്തുന്നു.

ദയനീയം, പരമ ദയനീയം നിശബ്ദരായ എന്റെ പ്രിയ സഖാക്കളേ . പഠിച്ചില്ലല്ലോ സോവിയറ്റ് യൂണിയനും ഈസ്റ്റ് യൂറോപ്പും ബംഗാളും ത്രിപുരയും ഒക്കെ കെട്ടടങ്ങിയിട്ടും . കഷ്ടം. വിവേകമുണ്ടാകട്ടെ ഭാവിയില്‍ എന്ന് പ്രത്യാശിക്കുന്നു .

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT