സഞ്ജീവ് ഭട്ട്   
Opinion

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം, ഞാന്‍ പൊരുതും... നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല...

THE CUE

29 വര്‍ഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസില്‍ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെയും എന്‍ഡിഎ സര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകനുമായിരുന്നു സഞ്ജീവ് ഭട്ട്. സഞ്ജീവ് ഭട്ടിനും ഡി ജി വന്‍സാരയ്ക്കും ഒരേ നിയമം വച്ച് രണ്ട് നീതി നടപ്പാകുമ്പോള്‍ ഭട്ട് നരേന്ദ്ര മോഡിക്കയച്ച കത്തിലെ കവിത വായിക്കാം. (ബറോഡ എംഎസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഭൂച്ചുങ്ങ് സോനം എഴുതിയത്)

എനിക്ക് സത്യമുണ്ട്, ശക്തിയില്ല

നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

സന്ധിയുടെ പ്രശ്‌നമേയില്ല

യുദ്ധം തുടങ്ങട്ടെ

എനിക്ക് സത്യമുണ്ട്, ശക്തിയില്ല

നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

നിങ്ങള്‍ നിങ്ങളും

ഞാന്‍ ഞാനും ആയതുകൊണ്ട്

സന്ധിയുടെ പ്രശ്‌നമേയില്ല

യുദ്ധം തുടങ്ങട്ടെ.

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,

ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം

ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം

ഞാന്‍ പൊരുതും

സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്

ഞാന്‍ പൊരുതും

കരുത്തിന്റെ ഓരോ അണുവുംകൊണ്ട്

ഞാന്‍ പൊരുതും

അവസാനത്തെ മരണശ്വാസം വരെ

ഞാന്‍ പൊരുതും

നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ

കൊട്ടാരം നിലംപൊത്തും വരെ,

നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍

എന്റെ സത്യത്തിന്റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT