Nipah

FactCheck: വ്യാജ പ്രചരണങ്ങളുടെ നിപ; കോഴിയിലൂടെ പടരും, പഴങ്ങള്‍ കഴിക്കരുത്, കാലം, യാഥാര്‍ത്ഥ്യം

നിപ രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രചരിക്കുന്ന സന്ദേശമാണ് ചിക്കന്‍ കഴിക്കരുത്, കോഴിയിലൂടെ വൈറസ് പകരുമെന്നത്. കഴിഞ്ഞ വര്‍ഷം രോഗം പിടിപെട്ടപ്പോഴും സോഷ്യല്‍മീഡിയയിലൂടെ ഇത്തരം വ്യാജ സന്ദേശം കണ്ണുംപൂട്ടി ഫോര്‍വേഡ് ചെയ്യാന്‍ ആളുകള്‍ മടിച്ചിരുന്നില്ല. എന്നാല്‍ കോഴിയിലൂടെ നിപ പടരില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്നത്. കോഴിയില്‍ വൈറസില്ലാത്തതിനാല്‍ ചിക്കന്‍ കഴിക്കുന്നതിലൂടെ രോഗം വരില്ല.

വ്യാജ സന്ദേശം

വളര്‍ത്തുമൃഗങ്ങളിലൂടെ രോഗം പടരുമെന്ന ആശങ്കയും വ്യാജസേന്ദശങ്ങളില്‍ ഇടംപിടിക്കുന്നുണ്ട്. പല വൈറസുകളുടെയും വാഹകരാകുന്നവരാണ് വളര്‍ത്തു മൃഗങ്ങള്‍. എന്നാല്‍ നിപ വൈറസിന്റെ സാന്നിധ്യം വളര്‍ത്തു മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ല.

എന്നാല്‍ മലേഷ്യയില്‍ നിപ വൈറസ് കണ്ടെത്തിയത് പന്നികളിലാണ്. അതുകൊണ്ട് തന്നെ പന്നികളെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്ന ഇന്‍ഫോക്ലിനിക്കിലെ അംഗം ഡോക്ടര്‍ ദീപു സദാശിവന്‍ പറയുന്നു

പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് മലേഷ്യയില്‍ തെളിഞ്ഞതാണ്. ഇവിടെ പന്നികളില്‍ കണ്ടിട്ടില്ലെങ്കിലും ഇതുമായി ഇടപെടുന്നവര്‍ ഇന്‍ഫെക്ഷന്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. പന്നികളെ പിടിച്ച് കൊല്ലണമെന്നല്ല ഇതിന്റെ അര്‍ത്ഥം. വളര്‍ത്തു മൃഗങ്ങളില്‍ നീപ വൈറസിന്റെ സാന്നിദ്ധ്യം നിലവില്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അമിതാശങ്ക വേണ്ട. വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെയുള്ള മൃഗങ്ങളെ പരിപാലിക്കുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം 
ഡോക്ടര്‍ ദീപു സദാശിവന്‍

എന്നാല്‍ വളര്‍ത്തു മൃഗങ്ങളുമായി ഇടപെടുന്നവര്‍ അവയെ സ്പര്‍ശിച്ചാല്‍ അണുനാശിനി ഉപയോഗിച്ച് കൈ കഴുകണം.

നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പ്രതിസന്ധി നേരിട്ട വിഭാഗമാണ് പഴ വിപണി. വൈറസ് വവ്വാലില്‍ നിന്നാണ് പടരുന്നതെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പഴങ്ങള്‍ വാങ്ങരുതെന്ന സന്ദേശം പ്രചരിച്ചത്. പഴ വിപണിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായി. വവ്വാല്‍ കടിച്ചതും നിലത്ത് വീണ് കിടക്കുന്നതുമായ പഴങ്ങള്‍ കഴിക്കരുതെന്നായിരുന്നു ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. കടയില്‍ നിന്ന് വാങ്ങുന്ന പഴങ്ങള്‍ കഴിക്കാന്‍ മടിക്കേണ്ടതില്ല. അതില്‍ വൈറസിന് അധികനേരം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൊലി കളഞ്ഞ് ഉപയോഗിക്കുന്ന പഴങ്ങളും കഴിക്കാം. കഴുകിയതിന് ശേഷമാണ് ഇവ ഉപയോഗിക്കേണ്ടത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT