Nipah

നിപ അതിജീവിച്ച അജന്യ പറയുന്നു, പേടിക്കേണ്ട, ജാഗ്രത മതി

THE CUE
പേടിയല്ല വേണ്ടത്, ജാഗ്രതയാണ്. ആരോഗ്യവകുപ്പും മെഡിക്കല്‍ ടീമുമെല്ലാം ഒപ്പമുണ്ട്. കഴിഞ്ഞ കൊല്ലം നിപ എന്താണെന്ന് അറിയാഞ്ഞിട്ട് കൂടി അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതാണ്. ഇപ്പോള്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടല്ലോ അപ്പോള്‍ രോഗം വ്യാപിക്കുകയൊന്നും ചെയ്യില്ലെന്ന് തന്നെ വിചാരിക്കാം.

നിപയെ പൊരുതി തോല്‍പ്പിച്ച മലയാളിയുടെ അതിജീവനത്തിന്റെ മുഖമാണ് അജന്യ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാഷ്യാലിറ്റിയില്‍ ഡ്യൂട്ടി ചെയ്യുന്നതിന് ഇടയിലാണ് അജന്യയ്ക്ക് നിപ പിടിപെട്ടത്. കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത നിപയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നത് കൊയിലാണ്ടി സ്വദേശി അജന്യയും മലപ്പുറം സ്വദേശി ഉബേഷുമാണ്.

വീണ്ടും നിപ കേരളത്തില്‍ സ്ഥിരീകരിക്കുമ്പോള്‍ അജന്യ പറയുന്നത് പേടിക്കരുത് നാം അതിജീവിക്കുമെന്നാണ്.

പേടിക്കരുത്, പേടിച്ച് പരിഭ്രാന്തരായിട്ട് കാര്യമില്ല. ജാഗ്രതയാണ് വേണ്ടത്.മുന്‍കരുതല്‍ എല്ലാം എടുക്കണം. നമ്മുടെ ആരോഗ്യരംഗം കൂടെയുണ്ട്, ശൈലജ ടീച്ചര്‍ കൂടെയുണ്ട്, നാം അതിജീവിച്ച് കാണിച്ചതാണ്. അതിന്റെ ഉദാഹരണമാണ് ഞങ്ങള്‍ രണ്ട് പേര്‍. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.
അജന്യ

ഐസിയുവിലും ഐസോലേഷന്‍ വാര്‍ഡിലും ഓര്‍മ്മയില്ലാതെ കിടന്നെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കരുതല്‍ കൊണ്ടാണ് തിരിച്ചെത്തിയതെന്ന് അജന്യ ആവര്‍ത്തിക്കുന്നു. വാര്‍ഡില്‍ അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു. പൂര്‍ണമായും മാറിയിട്ട് ജൂണ്‍ 11ന് ആണ് ഡിസ്ചാര്‍ജ് ആയത്. 10 ദിവസത്തോളം റിബാവറിന്‍ കുടിച്ച കാര്യവും അജന്യയ്ക്ക് ഓര്‍മ്മയുണ്ട്. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഒരു മരുന്നും കഴിക്കേണ്ടി വന്നില്ലെന്നും നിപയെ അതിജീവിച്ച അജന്യ ദ ക്യൂവിനോട് പറഞ്ഞു.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT