News n Views

റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം: ‘മാപ്പ് ഞാന്‍ പറയില്ല’; ക്ഷമചോദിക്കേണ്ടത് മോഡിയെന്ന് രാഹുല്‍ ഗാന്ധി

THE CUE

'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ എരിക്കുന്നതിനും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും മോഡി ക്ഷമചോദിക്കണം. രാജ്യതലസ്ഥാനമായ ഡല്‍ഹി ബലാത്സംഗ തലസ്ഥാനമായി മാറിയെന്നും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നാണക്കേടായെന്നും മോഡി 2012ല്‍ പ്രസഗിക്കുന്നതിന്റെ വീഡിയോയും രാഹുല്‍ പങ്കുവെച്ചു.

ലോക്‌സഭയിലെ ബഹളം അക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അക്രമം മറച്ചുവെയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
രാഹുല്‍ ഗാന്ധി

ജാര്‍ഖണ്ഡില്‍ പ്രചാരണ റാലിക്കിടെ രാഹുല്‍ നടത്തിയ 'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ആരോപിച്ച് ബിജെപി എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും ബഹളം വെച്ചിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ചൂട്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വാക്കുകള്‍. 'മേക് ഇന്‍ ഇന്ത്യ' എന്ന് നരേന്ദ്രമോദി പറയുന്നു, എന്നാല്‍ ഇത് 'റേപ് ഇന്‍ ഇന്ത്യ'യായിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ മോഡിയുടെ എംഎല്‍എയാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതിനുശേഷം ആ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടു. മോഡി ഇതിനേക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ബേട്ടി ബച്ചാവോ എന്നാണ് മോദി പറയുന്നത്. പക്ഷെ, ആരില്‍നിന്നാണ് നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ടതെന്ന് മോദി പറയുന്നില്ല. ബിജെപിയുടെ എംഎല്‍എമാരില്‍നിന്നാണ് അവരെ രക്ഷിക്കേണ്ടതെന്നും രാഹുല്‍ പ്രസംഗിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കാനിരിക്കെ ബിജെപി ഈ പരാമര്‍ശം എടുത്തിട്ടു. ലോക്‌സഭയില്‍ വിഷയം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. രാഹുലിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു. ഭരണപക്ഷാംഗങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്‌സഭ ബഹളത്തില്‍ മുങ്ങി. രാജ്യസഭയിലും ഇതേ വിഷയം ആരോപിച്ച് ബിജെപി എംപിമാര്‍ ബഹളമുണ്ടാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT