News n Views

എം രാധാകൃഷ്ണനും സംഘവും അപമാനിക്കല്‍ തുടരുന്നുവെന്ന് മാധ്യമപ്രവര്‍ത്തക ; അപകീര്‍ത്തിപ്പെടുത്തലിനെതിരെ പൊലീസില്‍ പരാതി 

THE CUE

തിരുവനന്തപുരം പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനും സംഘവും അപകീര്‍ത്തിപ്പെടുത്തല്‍ തുടരുന്നതായി കാണിച്ച് സഹപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ കയറി സദാചാര അതിക്രമം കാണിച്ചതിന് മാധ്യമപ്രവര്‍ത്തകയായ ഇവര്‍ നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേരള കൗമുദിയിലെ പ്രൂഫ് റീഡറായ ഇദ്ദേഹത്തെ സ്ഥാപനം സ്‌പെന്‍ഡ് ചെയ്തു. പിന്നാലെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര പൊലീസ് ചമഞ്ഞതില്‍ നിയമനടപടി തുടരുമ്പോള്‍ താന്‍ കൂടി ഉള്‍പ്പെട്ട പ്രസ് ക്ലബ് മെയില്‍ ഗ്രൂപ്പില്‍ തുടര്‍ച്ചയായി തന്നെ അപമാനിക്കുകയും മാനസിക പീഡനത്തിന് വിധേയയാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച പേട്ട പൊലീസില്‍ പരാതി നല്‍കിയത്.

പരാതിക്കാരിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് സൈബര്‍ കുറ്റ കൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും ഇത് രാധാകൃഷ്ണനെ അനുകൂലിച്ചുള്ളതായതിനാല്‍ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാധാകൃഷ്ണന് പുറമേ മാധ്യമപ്രവര്‍ത്തകരായ ജോണ്‍ മേരി, നവീന്‍ നായര്‍, കെ എം സാനു, പി എസ് റംഷാദ്, രമേശ് ബാബു എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് പരാതി. മെയിലുകളുടെ പകര്‍പ്പും ജാമ്യ വ്യവസ്ഥയുടെ പകര്‍പ്പും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

അതേസമയം രാധാകൃഷ്ണന് പുറമെ ഷീന വി യെ എതിര്‍ കക്ഷിയാക്കി മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. പ്രസ് ക്ലബ് ജനറല്‍ ബോഡി, ഭൂരിപക്ഷ തീരുമാന പ്രകാരം അസാധുവാക്കിയ കമ്മിറ്റിയുടെ ഭാഗമായ ഷീന പരാതിക്കാരിയെ മൊഴി എടുക്കാന്‍ വിളിച്ചതിലെ നിയമ വിരുദ്ധത ചൂണ്ടിണ്ടിക്കാട്ടിയാണ് ഇത്. വീട്ടില്‍ വിളിച്ച് മൊഴിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണോയെന്ന് ഭയക്കുന്നതായി പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ഷീനയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT