News n Views

പച്ചക്കറി വാങ്ങാനുള്ള 30 രൂപയെ ചൊല്ലി തര്‍ക്കം ; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് യുവതി 

THE CUE

പച്ചക്കറി വാങ്ങാന്‍ 30 രൂപ ആവശ്യപ്പെട്ടതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശി സൈനബ് ആണ് ഭര്‍ത്താവ് സാബിറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും യുവതി പരാതി ഉന്നയിച്ചിട്ടുണ്ട്. ഇന്‍ഡ്യ ടുഡെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ശനിയാഴ്ച നോയിഡയ്ക്ക സമീപം റാഓജി മാര്‍ക്കറ്റില്‍വെച്ചാണ് തര്‍ക്കമുണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പച്ചക്കറി വാങ്ങാന്‍ 30 രൂപ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് അതിന് പിന്നാലെ തന്നെ മര്‍ദ്ദിക്കുകയും മൊഴി ചൊല്ലുകയായിരുന്നുവെന്നുമാണ് യുവതി പരാമര്‍ശിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും സഹോദരന്‍മാരും സഹോദരിയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് സാബിര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സൈനബ് പറഞ്ഞു. ഇയാള്‍ മുഖത്തടിക്കുകയും തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കിയതായും വ്യക്തമാക്കിയിട്ടുണ്ട്.

സാബിര്‍ തന്റെ മകളെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ പിതാവും വിശദീകരിക്കുന്നു. മുന്‍പ് വടിയുപയോഗിച്ച് തലയ്ക്ക് അടിച്ചിരുന്നുവെന്നും സാബിറിന്റെ മാതാപിതാക്കളും തന്റെ മകളോട് മോശമായി പെരുമാറാറുണ്ടായിരുന്നെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ സാബിറിനെ ജാമ്യത്തില്‍ വിട്ടു. ഇയാളുടെ സഹോദരന്‍മാര്‍ അമ്മ നജ്ജോ സഹോദരി ഷമ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സാബിര്‍ ഒഴികെയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT