അത് കണ്ണൂര്‍ക്കാരി നിമ്മി ജോസഫ്; യുവതിയെ കുത്തിയശേഷം സ്വയം കഴുത്തുമുറിച്ച അക്രമിയെ അടക്കിയ നഴ്‌സ് 

അത് കണ്ണൂര്‍ക്കാരി നിമ്മി ജോസഫ്; യുവതിയെ കുത്തിയശേഷം സ്വയം കഴുത്തുമുറിച്ച അക്രമിയെ അടക്കിയ നഴ്‌സ് 

മംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്വയം കഴുത്തറുക്കുകയും, തടയാന്‍ ശ്രമിച്ചവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമിയെ അടക്കിയ മലയാളി നഴ്‌സ് കണ്ണൂര്‍ക്കാരി. പയ്യാവൂര്‍ കുളക്കാട്ട് നിമ്മി ജോസഫാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ അനുനയിപ്പിക്കുകയും പിടികൂടാന്‍ നേതൃത്വം നല്‍കുകയും ചെയ്തത്. ദര്‍ലക്കട്ട ജസ്റ്റിസ് കെഎസ് ഹെഗ്‌ഡെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സാണ് നിമ്മി.

വെള്ളിയാഴ്ച വൈകീട്ടാണ് എംബിഎ വിദ്യാര്‍ത്ഥിനി മംഗളൂരു ദര്‍ലക്കട്ടയില്‍ ആക്രമണത്തിനിരയായത്.സുഹൃത്ത് സുശാന്താണ് 20 കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീടിന് സമീപം ബസിറങ്ങി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ 12 തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.തടയാന്‍ ചെന്നവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

 അത് കണ്ണൂര്‍ക്കാരി നിമ്മി ജോസഫ്; യുവതിയെ കുത്തിയശേഷം സ്വയം കഴുത്തുമുറിച്ച അക്രമിയെ അടക്കിയ നഴ്‌സ് 
രാജി വച്ച നടിമാരെ തിരിച്ചെടുക്കണമെന്ന് അമ്മയില്‍ മമ്മൂട്ടി, ജനറല്‍ ബോഡിയില്‍ നടന്നത്

നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തേക്ക് ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ ആശുപത്രി ആംബുലന്‍സ് അയ്ക്കുകയായിരുന്നു. അടിയന്തര ശുശ്രൂഷയ്ക്കായി നിമ്മിയും അതിലുണ്ടായിരുന്നു. ക്രൂരമായ ആക്രമണം നടത്തി ചോരപുരണ്ട കത്തിയുമായി നില്‍ക്കുന്ന പ്രതിയെ സമീപിക്കാന്‍ ചുറ്റുമുള്ളവര്‍ ഭയപ്പെട്ടു. എന്നാല്‍ സധൈര്യം നിമ്മി അയാള്‍ക്കടുക്കലേക്ക് നീങ്ങി. ആളുകള്‍ അവരെ പേരെടുത്ത് വിളിച്ച് പിന്‍തിരിപ്പിക്കുന്നുണ്ടായിരുന്നു. അതൊന്നും വകവെയ്ക്കാതെ നിമ്മി പ്രതിക്കരികിലേക്ക് നീങ്ങി.അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അടുത്തേക്കെത്തി. ഈ സമയം യുവാവ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കിടന്നു. ഇതോടെ നിമ്മി അയാളെ പിടികൂടി വലിച്ചുമാറ്റുകയായിരുന്നു.

 അത് കണ്ണൂര്‍ക്കാരി നിമ്മി ജോസഫ്; യുവതിയെ കുത്തിയശേഷം സ്വയം കഴുത്തുമുറിച്ച അക്രമിയെ അടക്കിയ നഴ്‌സ് 
‘3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം’; വെളിപ്പെട്ടത് കടുത്ത വരള്‍ച്ചയില്‍ വറ്റിവരണ്ട ജലസംഭരണിയില്‍ 

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആരാണ് ആ നഴ്‌സ് എന്ന് അന്വേഷണമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ക്ഷേമ ബസ് സ്റ്റാന്റില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ എത്തിയ സുശാന്ത് അവളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവര്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടര്‍ന്ന് അയാള്‍ അതേ കത്തികൊണ്ട് തന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കാന്‍ ആരംഭിക്കുകയും തടയാന്‍ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

 അത് കണ്ണൂര്‍ക്കാരി നിമ്മി ജോസഫ്; യുവതിയെ കുത്തിയശേഷം സ്വയം കഴുത്തുമുറിച്ച അക്രമിയെ അടക്കിയ നഴ്‌സ് 
എഴ് വീടുകള്‍ അപകടാവസ്ഥയിലാക്കി അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം ; ‘സ്റ്റോപ് മെമ്മോകള്‍ക്ക് പുല്ലുവില’ 

സമീപത്തെ കെട്ടിടത്തില്‍ നിന്നൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്.ശക്തിനഗര്‍ സ്വദേശിയായ സുശാന്ത് കൊറിയോഗ്രാഫറാണ്. മൂന്നുവര്‍ഷമായി ഇവര്‍ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേര്‍ന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പകയില്‍, കുറച്ചുനാള്‍ മുമ്പ് യുവാവ് കോളജിലെത്തി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു. ഇതില്‍ യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in