News n Views

ജെഎന്‍യു: ‘പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം’; അയ്ഷി ഘോഷിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി

THE CUE

ജെഎന്‍യുവില്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ അയ്ഷി ഘോഷിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കേന്ദ്രമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനൊപ്പമാണെന്നും രാംദാസ് അഠാവ്‌ലെ വ്യക്തമാക്കി. ക്യാമ്പസിലെ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഏത് വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരാണെങ്കിലും നടപടി എടുക്കണം. ജോയിന്റ് കമ്മിഷണര്‍ ശാലിനി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റവാളികളെ ഉടന്‍ കണ്ടെത്തണം. അയ്ഷി ഘോഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിശദമായി അന്വേഷിക്കണം. ജെഎന്‍യുവിലെ അക്രമത്തെ മുംബൈ ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടി ശരിയായില്ലെന്നും അഠാവ്‌ലെ വ്യക്തമാക്കി.

അക്രമത്തില്‍ സാരമായി പരിക്കേറ്റ അയ്ഷി ഘോഷിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം തല്ലിത്തകര്‍ത്തെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിച്ചെന്നും ആരോപിച്ചാണ് കേസ്. സര്‍വകലാശാലയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT