News n Views

ലിസ വെയ്‌സ തിരുവനന്തപുരത്ത് എത്തിയത് മാര്‍ച്ച് 7 ന്; ജര്‍മ്മന്‍ യുവതിയെക്കുറിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും വിവരമില്ല 

THE CUE

മാര്‍ച്ച് 7 ന് കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതി ലിസ വെയ്‌സയെ കാണാനില്ലെന്ന് പരാതി. ഇവരുടെ മാതാവ് ജര്‍മ്മന്‍ കോണ്‍സലേറ്റില്‍ നല്‍കിയ പരാതി ഡിജിപി ലോക്‌നാഥ് ബഹറയ്ക്ക് ലഭിക്കുകയായിരുന്നു. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 31 കാരിയായ ലിസ വെയ്‌സ മാര്‍ച്ച് 5 നാണ് ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ കേരളത്തിലെത്തിയശേഷം യാതൊരു വിവരവുമില്ലെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.മാര്‍ച്ച് 7 ന് യുവതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയതായി വ്യക്തമായിട്ടുണ്ട്.

ഇവിടെ നിന്ന് ഇരുചക്രവാഹനത്തില്‍ പുറത്തേക്ക് പോയെന്നും വിവരമുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ഇവരുടെ യാത്രകളെപ്പറ്റി വിവരമില്ല. യുകെ പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ ലിസയുടെ കൂടെയുണ്ടായിരുന്നു.എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15 ന് തിരികെ പോയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം അമൃതപുരി ലക്ഷ്യമാക്കിയാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. ഇവരുടെ യാത്രാരേഖകളില്‍ ഇത്തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. എന്നാല്‍ ഇവിടെയെത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭ്യമായ വിവരം. കഴിഞ്ഞ വര്‍ഷം കോവളത്തെത്തിയ ലാത്വിയന്‍ യുവതിയെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് ജര്‍മ്മന്‍ യുവതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT