News n Views

ദിലീപിന്റെ പേര് നാല് മാസത്തിന് ശേഷം പറഞ്ഞതില്‍ ദുരൂഹതയെന്ന് നടന്‍ സിദ്ദിഖ്, നടിയെ ഡബ്ല്യുസിസി സഹായിച്ചിട്ടില്ലെന്നും വാദം 

THE CUE

ആക്രമണത്തിനിരയായ നടിക്കായി, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഒരു സഹായവും ചെയ്തിട്ടില്ലെന്ന വാദവുമായി നടന്‍ സിദ്ദിഖ്. ഡബ്ല്യുസിസി സമൂഹ മാധ്യമത്തില്‍ ചിലതൊക്കെ എഴുതി പിടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ജനം അത് വിശ്വാസത്തിലെടുക്കുകയായിരുന്നുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശങ്ങള്‍. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിനായി ആദ്യം രംഗത്തെത്തിയത് സിദ്ദിഖ് ആയിരുന്നു.

കേസില്‍ പ്രതിയായ ദിലീപിനെ പൊതുവേദിയില്‍ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം നടന്റെ പേര് നാല് മാസം കഴിഞ്ഞാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. നടന്‍ കുറ്റവാളിയെന്ന് കോടതി പറയുമ്പോള്‍ മാത്രം അങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. നടിക്കൊപ്പമാണെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളിലേ രംഗത്തുവരൂ. നടിക്ക് അശ്വാസമാകട്ടേയെന്ന് കരുതി മാത്രം സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും സിദ്ദിഖ് അവകാശപ്പെട്ടു. ചിലര്‍ സ്വന്തം പ്രശസ്തിക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിഡ്ഢിത്തങ്ങള്‍ പറയുന്നുണ്ട്.

തങ്ങളാരും നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നല്‍ മാത്രമാണ്. സംഭവമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനാ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് വാദിക്കുന്നു. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടര്‍ന്ന് തിരിച്ചറിയല്‍ പരേഡില്‍ നടി പ്രതികളെ തിരിച്ചറിഞ്ഞു. എല്ലാവരും നടിക്കൊപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT