News n Views

വാളയാര്‍ കേസ്: പ്രതികള്‍ക്ക് ബന്ധം അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായെന്ന് പെണ്‍കുട്ടികളുടെ അമ്മ; പ്രവര്‍ത്തകരല്ലെന്ന് സിപിഎം

THE CUE

വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ പാര്‍ട്ടിയുടെ ആള്‍ക്കാരാണെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ. അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുള്ള കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. എന്നാല്‍ പോലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

കേസിലെ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടിട്ടില്ലെന്ന് സിപിഎം നേതൃത്വം. പ്രതികള്‍ പാര്‍ട്ടിക്കാരാണെന്ന മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണവും സിപിഎം നിഷേധിച്ചു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കേസില്‍ അപ്പീല്‍ പോകണമെന്നും പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചില്ലെന്നാണ് പോലീസിന്റെ വാദം. തെളിവുകളുടെ അഭാവം തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് അട്ടപ്പള്ളത്തെ പതിമൂന്നും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT