News n Views

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്,അനുമതി തേടിയെന്ന് കോടതിയില്‍ 

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. അറസ്റ്റിലായ പ്രതികളുടെ ജാമ്യ ഹര്‍ജിക്കെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതിയാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതിക്കായി കാത്തിരിക്കുകയാണെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.

കരാറുകാരന് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയതിലാണ് മുന്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കേണ്ടതെന്നാണ് വിജിലന്‍സ് പരാമര്‍ശിക്കുന്നത്. 8.25 കോടി കരാറുകാരന് നിസ്സാര പലിശയ്ക്കാണ് നല്‍കിയെന്ന് വിജിലന്‍സ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. 7% പലിശ നിശ്ചയിച്ചാണ് മുന്‍കൂറായി പണം നല്‍കിയത്. കരാറുകാരന്‍ പുറമെ നിന്ന് വായ്പയെടുക്കുകയായിരുന്നെങ്കില്‍ 14 % പലിശ നല്‍കേണ്ടി വന്നേനെയെന്നും വിജിലന്‍സ് കോടതിയില്‍ ധരിപ്പിച്ചിരുന്നു. ഒരു കേസില്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഒരാള്‍ക്കെതിരെ അന്വേഷണവും അറസ്റ്റും വേണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടെന്നാണ് ചട്ടം.

ഇതിനായി സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നാണ് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്.മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രൊജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT