‘ത്രീഫോള്‍ഡ് കുട പോലെ’; പാലാരിവട്ടം പാലം അഴിമതി ഗൂഢാലോചന മൂന്ന് തലങ്ങളിലായെന്ന് വിജിലന്‍സ്

‘ത്രീഫോള്‍ഡ് കുട പോലെ’; പാലാരിവട്ടം പാലം അഴിമതി ഗൂഢാലോചന മൂന്ന് തലങ്ങളിലായെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി ത്രീ ഫോള്‍ഡ് കുട പോലെ ഉയര്‍ന്നുവന്ന ഗൂഢാലോചനയാണെന്ന് വിജിലന്‍സ്. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് മൂവാറ്റുപുഴ കോടതിയില്‍ വാദിക്കുന്നതിനിടെയാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ കുടയുടെ ഉപമ പ്രയോഗിച്ചത്. ഒന്നാം പ്രതി സുമിത് ഗോയലിനെ കുടയുടെ ദണ്ഡായും മറ്റുള്ളവരെ ദണ്ഡിലേക്ക് ചേരുന്ന കമ്പികളായും ചിത്രീകരിച്ചാണ് പ്രോസിക്യൂഷന്‍ പാലം നിര്‍മ്മാണത്തിലെ അഴിമതിയും അറസ്റ്റിലായവരുടെ ഗൂഢാലോചനയും വിശദീകരിച്ചത്.

ഏഴ് ശതമാനം പലിശയ്ക്കാണ് 8.25 കോടി രൂപ കരാറുകാരന് മുന്‍കൂറായി നല്‍കിയത്. 13.5 ശതമാനം പലിശ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് പോലും ഈടാക്കിയിരുന്ന സാഹചര്യത്തിലാണിത്.

വിജിലന്‍സ് പ്രോസിക്യൂഷന്‍

‘ത്രീഫോള്‍ഡ് കുട പോലെ’; പാലാരിവട്ടം പാലം അഴിമതി ഗൂഢാലോചന മൂന്ന് തലങ്ങളിലായെന്ന് വിജിലന്‍സ്
പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

കരാറുകാരനെ തെരഞ്ഞെടുക്കല്‍, കരാറുകാരന് 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കല്‍, പാലം നിര്‍മ്മാണത്തിന്റെ ഗുണ നിലവാരത്തില്‍ വരുത്തിയ വിട്ടുവീഴ്ച്ചകള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് അഭിഭാഷകന്‍ എല്‍ ആര്‍ രഞ്ജിത് കുമാര്‍ വാദിച്ചു.മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് കരാറുകളും രേഖകളും പരിശോധിക്കാതെയാണ് ആര്‍ഡിഎസ് പ്രൊജക്ട്‌സിന് കരാര്‍ നല്‍കിയത്. കരാറുകാരന് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയതിലും ഇതിന്റെ പലിശ നിശ്ചയിച്ചതിലും പണം തിരിച്ചുപിടിക്കുന്നതിന്റെ നിരക്ക് സംബന്ധിച്ചുള്ള തീരുമാനങ്ങളിലും ക്രമക്കേട് വ്യക്തമാണെന്ന വിജിലന്‍സ് വാദം കോടതി അംഗീകരിച്ചു. ഇത് തെളിയിക്കുന്ന രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിജിലന്‍സ് കോടതി കണ്ടെത്തി.

‘ത്രീഫോള്‍ഡ് കുട പോലെ’; പാലാരിവട്ടം പാലം അഴിമതി ഗൂഢാലോചന മൂന്ന് തലങ്ങളിലായെന്ന് വിജിലന്‍സ്
‘റോയല്‍ മെക്ക് എന്നൊരു ഐഡിയോളജിയുണ്ടോ?’; ഗ്യാങ് വാര്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യപരമായ ക്യാംപസ് രാഷ്ട്രീയം വേണമെന്ന് ഫസല്‍ ഗഫൂര്‍
ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 140ഓളം രേഖകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുള്ളത്.

റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെ കണ്ടെത്തണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രേഖകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രൊജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

‘ത്രീഫോള്‍ഡ് കുട പോലെ’; പാലാരിവട്ടം പാലം അഴിമതി ഗൂഢാലോചന മൂന്ന് തലങ്ങളിലായെന്ന് വിജിലന്‍സ്
മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?

Related Stories

No stories found.
logo
The Cue
www.thecue.in