News n Views

അഗ്രീന്‍കോ അഴിമതി: എം കെ രാഘവന്‍ എംപിക്കെതിരെ 77 കോടിയുടെ വിജിലന്‍സ് കേസ്

THE CUE

എം കെ രാഘവന്‍ എംപിക്കെതിരെ 77 കോടി രൂപയുടെ അഴിമതി കേസില്‍ വിജിലന്‍സ് കേസെടുത്തു. കണ്ണൂരിലെ കേരളാ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന കേസിലാണ് നടപടി. എം കെ രാഘവന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അഗ്രീന്‍കോ സര്‍ക്കാരില്‍ നിന്നും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവയില്‍ തിരിമറി നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 2002 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 77 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈഎസ്പി മാത്യൂരാജ് കള്ളിക്കാടനാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT