News n Views

ചിന്‍മയാനന്ദിന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; നടപടി കോടതിയിലേക്കുള്ള യാത്രാമധ്യേ 

THE CUE

ഉത്തര്‍പ്രദേശ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്‍മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വന്‍തുകയാവശ്യപ്പെട്ട് ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തിയെന്ന ഇയാളുടെ ആരോപണത്തിലാണ് പൊലീസ് നടപടി. ചിന്‍മയാനന്ദ് ബലാത്സംഗം ചെയ്തതായി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ പെണ്‍കുട്ടിക്കെതിരെ ഇയാളുടെ അഭിഭാഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിന്‍മയാനന്ദിന് വാട്‌സ് ആപ്പ് സന്ദേശം അയച്ചെന്നാണ് അവകാശവാദം. പണം നല്‍കിയില്ലെങ്കില്‍ തന്റെ പക്കലുള്ള വീഡിയോകള്‍ പുറത്തുവിടുമെന്ന് പരാമര്‍ശിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെയും ഒരു സു സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഷഹജന്‍പൂര്‍ കോടതി തിങ്കളാഴ്ച തള്ളുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ, ചിന്‍മയാനന്ദ് തനിക്കെതിരെ നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ യുവതി കോടതിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആവശ്യം കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി നിരസിച്ചിരുന്നു. അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഒരുവര്‍ഷത്തോളം ചിന്‍മയാനന്ദ് ലൈംഗിക ചൂഷണം നടത്തിയെന്ന 23 കാരിയുടെ വെളിപ്പെടുത്തലില്‍ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടി വൈകിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമിച്ചെങ്കിലും നിവൃത്തിയില്ലാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ചിന്‍മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT