വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച  ബിജെപി നേതാവ് സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍ ; നിര്‍ണ്ണായകമായി പെണ്‍കുട്ടി നല്‍കിയ തെളിവുകള്‍  

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍ ; നിര്‍ണ്ണായകമായി പെണ്‍കുട്ടി നല്‍കിയ തെളിവുകള്‍  

വിദ്യാര്‍ത്ഥിനിയെ ബലാംത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍. നിയമവിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് 73 കാരനായ ചിന്‍മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇയാള്‍ തന്നെ ഒരു വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പുറത്തുപറയരുതെന്ന് ചിന്‍മയാനന്ദ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അസുഖ ബാധിതനാണെന്ന് കാണിച്ച് ബിജെപി നേതാവ് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്ത പൊലീസ് അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച  ബിജെപി നേതാവ് സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍ ; നിര്‍ണ്ണായകമായി പെണ്‍കുട്ടി നല്‍കിയ തെളിവുകള്‍  
‘ഞാന്‍ ആത്മഹത്യ ചെയ്താലെങ്കിലും?’; ചിന്മയാനന്ദിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ബലാത്സംഗപരാതി നല്‍തിയ വിദ്യാര്‍ത്ഥിനി

ലൈംഗികാതിക്രമത്തിന്റെ തെളിവായി പെണ്‍കുട്ടി 43 വീഡിയോ ഫൈലുകളുള്ള പെന്‍ഡ്രൈവ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈലും പെന്‍ഡ്രൈവും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ചിന്‍മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരി. പെണ്‍കുട്ടിയെ ചിന്‍മയാനന്ദിന്റെ മുറിയിലെത്തിച്ച് അന്വേഷണ സംഘം തെളിവ് ശേഖരിച്ചിട്ടുണ്ട്. താന്‍ മരിച്ചാലെങ്കിലും ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്യുമോയെന്ന് പെണ്‍കുട്ടി ചോദിച്ചിരുന്നു. ബിജെപി നേതാവായതിനാലാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. തെളിവുകള്‍ നല്‍കിയിട്ടും സിആര്‍പിസി 164 പ്രകാരം രഹസ്യമൊഴി നല്‍കിയിട്ടും അസ്റ്റ് ചെയ്യാത്തത് സങ്കടകരമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച  ബിജെപി നേതാവ് സ്വാമി ചിന്‍മയാനന്ദ് അറസ്റ്റില്‍ ; നിര്‍ണ്ണായകമായി പെണ്‍കുട്ടി നല്‍കിയ തെളിവുകള്‍  
‘മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണം’; അറസ്റ്റ് അഭ്യൂഹങ്ങള്‍ക്കിടെ ന്യായീകരണവുമായി ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ 

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന ചിന്മയാനന്ദ് 1999ല്‍ യുപിയിലെ ജോണ്‍പൂരില്‍ നിന്നാണ് ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. താന്ത്രിക് ഫിലോസഫി, യോഗ, ഹിന്ദു മിത്തോളജി തുടങ്ങിയവയില്‍ പ്രഗത്ഭനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിന്മയാനന്ദിനെതിരെ മുമ്പും ലൈംഗീക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ ചിന്മയാനന്ദിന്റെ ആശ്രമത്തില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തി. സ്വാമി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 2018 ഏപ്രിലില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചിന്മയാനന്ദിനെതിരായ കേസ് പിന്‍വലിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in