News n Views

സിദ്ധാര്‍ത്ഥയുടെ മൃതദേഹം, കാണാതായതിന് രണ്ട് കിലോമീറ്റര്‍ അകലെ; കണ്ടെത്തിയത് തുടര്‍ച്ചയായ തിരച്ചിലിനൊടുവില്‍   

THE CUE

കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ മൃതദേഹം മംഗലാപുരത്ത് നേത്രാവതി പുഴയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകന്‍ കൂടിയായ സിദ്ധാര്‍ഥയുടെ മൃതദേഹം ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് കണ്ടെത്തിയത്. മംഗളൂരു ബോളാര്‍ ഹെയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് പുഴയിലായിരുന്നു മൃതദേഹം. തുടര്‍ച്ചയായി നടത്തിയ തിരച്ചിലിനൊടുവില്‍, കാണാതായതിന് 2 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് 7000 കോടിയുടെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രി മംഗളൂര്‍ കാസര്‍കോട് ദേശീയ പാതയില്‍ നേത്രാവതിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ചാണ് സിദ്ധാര്‍ഥയെ കാണാതാവുന്നത്. രാത്രി 7.45 ഓടെ ഫോണില്‍ സംസാരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങിയ അദ്ദേഹം പാലത്തിലൂടെ നടന്നിരുന്നുവെന്നും പിന്നീട് കാണാതാവുകയായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബാംഗങ്ങളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു. ബംഗളൂരുവില്‍ നിന്ന് മംഗളൂരു വഴി കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സിദ്ധാര്‍ഥയെ കാണാതായത്.

പാലത്തിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന കത്തും പുറത്തുവന്നിരുന്നു.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള കത്താണ് പുറത്തുവന്നത്. സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടെന്നും കമ്പനിയെ ലാഭത്തിലാക്കാനായില്ലെന്നും കത്തില്‍ പറയുന്നുണ്ട്. കൂടാതെ ഓഹരി തിരിച്ചുവാങ്ങുന്നത് സംബന്ധിച്ച് ഒരു പാര്‍ട്‌നറില്‍ നിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആദായനികുതി വകുപ്പ് മുന്‍ ഡിജിയില്‍ നിന്ന് നീതിയുക്തമല്ലാത്ത നടപടികള്‍ നേരിടേണ്ടി വന്നുവെന്നും പരാമര്‍ശിച്ചിരുന്നു.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT