News n Views

വെനീസ് പ്രളയം: കാലാവസ്ഥാമാറ്റം തള്ളിയ കൗണ്‍സില്‍ ഹാളിലും വെള്ളം കയറി

THE CUE

അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് ഇറ്റലിയിലെ പൈതൃക നഗരമായ വെനീസ്. വേലിയേറ്റം കാരണം പലയിടത്തും ജലനിരപ്പ് ആറടിയോളം ഉയര്‍ന്നതോടെ നഗരത്തിന്റെ 70 ശതമാനവും വെള്ളത്തിനടിയിലായി. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സെന്റ് മാര്‍ക് സ്‌ക്വയറിലും 11ാം നൂറ്റാണ്ടിലെ സെന്റ് മാര്‍ക്‌സ് ബസിലിക്കയിലും ഉപ്പുവെള്ളം കയറി കാര്യമായ കേടുപാടുണ്ടായി. സെന്റ് മാര്‍ക് സ്‌ക്വയര്‍ അടക്കുകയും നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇറ്റലിയിലെ നവോത്ഥാന നായകന്മാരുടെ വിലമതിക്കാനാകാത്ത ചരിത്ര, കലാ സൃഷ്ടികള്‍ക്കും വെള്ളപ്പൊക്കം ഭീക്ഷണിയായിട്ടുണ്ട്. ആകെ നൂറ് കോടി യൂറോയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടല്‍. മനുഷ്യര്‍ വരുത്തിവെച്ച ഉണ്ടായ കാലാവസ്ഥ വ്യതിയാനമാണിതെന്നും പ്രളയം വെനീസിലെ ജനജീവിതത്തെ താറുമാറാക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമാണ് പ്രളയദുരന്തമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടെ പ്രതികരിച്ചു.

വെനീസ് നഗരത്തിന് ഇത്രയേറെ നാശനഷ്ടം സംഭവിച്ചതില്‍ വേദനയുണ്ട്. കലാപാരമ്പര്യത്തിന് കേടുപാടുകള്‍ സംഭവിച്ചു. സാമ്പത്തികമേഖലയും താറുമാറായി.   
ഗിസപ്പെ കോണ്ടെ  

കാലാവസ്ഥ മാറ്റത്തെ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ യോഗം തള്ളിയതിന് തൊട്ടുപിന്നാലെയാണ് നഗരത്തിലെ വെനെറ്റോ പ്രാദേശിക കൗണ്‍സിലില്‍ വെള്ളം കയറിയത്. 2020 ബജറ്റ് ചര്‍ച്ചകള്‍ക്കിടെ കാലാവസ്ഥ വ്യതിയാനങ്ങളെ അഭിമുഖീകരിക്കേണ്ട ആശയങ്ങള്‍ ഭരണ പക്ഷം തള്ളിക്കളഞ്ഞതിന് പിന്നാലെ ചേംബറിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവും തുടർന്നാൽ വെനീസ് നഗരം കാലക്രമേണ തകരുമെന്നാണ് പലരുടെയും ആശങ്ക. 1966ലെ വെള്ളപ്പൊക്കത്തിന് ശേഷം ആദ്യമായാണ് വെനീസ് വെള്ളത്തിനടിയിലാകുന്നത്. ചരിത്ര നഗരത്തിന്റെ തീരദേശ പ്രതിരോധ ഘടന ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കടൽ പരപ്പ് ഉയരുകയും നഗരം നിലംപൊത്തുമെന്നുമാണ് വിദഗ്ധരുടെ കണ്ടെത്തൽ.

118 ചെറുദ്വീപുകള്‍ അടങ്ങിയ നഗരമായ വെനീസ് കനാലുകളാലും പാലങ്ങളാലും സമ്പന്നമാണ്. 13-ാം നൂറ്റാണ്ട് മുതല്‍ 17-ാം നൂറ്റാണ്ട് വരെ വെനീസില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ സജീവമായിരുന്നു. 1866ലായിരുന്നു വെനീസ് ഇറ്റലിയുടെ ഭാഗമായത്. 1987ല്‍ യുണെസ്‌കോ ഇറ്റാലിയന്‍ നഗരത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT