News n Views

തോക്കുകളുമേന്തി ബിജെപി എംഎല്‍എയുടെ ‘തമന്‍ചേ പേ ഡിസ്‌കോ’; മോശം പെരുമാറ്റത്തിന് നടപടി നേരിടുന്നയാളില്‍ നിന്ന് അടുത്തത്

THE CUE

പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെയ്ക്കുന്ന ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എയുടെ ദൃശ്യങ്ങള്‍ വൈറല്‍. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന എംഎല്‍എയില്‍ നിന്നാണ് വീണ്ടും വഴിവിട്ട പ്രകടനങ്ങള്‍. ചുവടുവെയ്ക്കലിനിടെ ഇദ്ദേഹത്തിന്റെ മോശം ഭാഷയിലുള്ള സംസാരവും വീഡിയോയില്‍ വ്യക്തമാണ്. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

ഇദ്ദേഹത്തിന്റെ അനുയായികളെയും വീഡിയോയില്‍ കാണാം. നാലുതരം തോക്കുകള്‍ മാറിമാറി കയ്യില്‍ ഉയര്‍ത്തിയാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. സമാന രീതിയില്‍ തോക്കുകള്‍ ഏന്തിയുള്ള ബോളിവുഡ് ഗാനങ്ങളെ അനുകരിച്ചാണ് ചുവടുവെച്ച്. ഇതേരീതിയിലുള്ള 'തമന്‍ചേ പേ ഡിസ്‌കോ' എന്ന ഗാനത്തെയടക്കം പിന്‍പറ്റിയായിരുന്നു പ്രകടനം. ഉത്തരാഖണ്ഡില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഒപ്പമുള്ളവരില്‍ ഒരാള്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്. ഉത്തരാഖണ്ഡില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്കും ചെയ്യാനാകില്ലെന്നാണ് ഇതിനുള്ള പ്രണവ് സിംഗിന്റെ മറുപടി.

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്യുന്ന പ്രണവ് സിംഗിന്റെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇയാള്‍ക്കെതിരെ ഡല്‍ഹി ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇതേതുടര്‍ന്നാണ് ജൂണ്‍ 22 ന് ഇദ്ദേഹത്തെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഉത്തരാഖണ്ഡ് ബിജെപി അദ്ധയ്ക്ഷന്‍ നരേഷ് ബന്‍സാലിന്റേതായിരുന്നു നടപടി.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT