News n Views

‘തടയുന്നതാണ് കുറ്റം’;ആണും പെണ്ണും വിവാഹിതരാകാതെ ഹോട്ടലില്‍ കഴിയുന്നത് നിയമവിരുദ്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി 

THE CUE

വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. അതില്‍ നിന്ന് അവരെ തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്നും ജസ്റ്റിസ്‌ എംഎസ് രമേഷ് വ്യക്തമാക്കി. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ല. അതൊരു തരത്തിലും ക്രിമിനല്‍ കുറ്റമല്ല. അവരെ തടയാന്‍ നിയമത്തില്‍ വകുപ്പുകളുമില്ലെന്നുമായിരുന്നു കോടതിയുടെ നീരീക്ഷണം.

അനുവദനീയമായ അളവില്‍ മദ്യം കൈവശം വെയ്ക്കുന്നതും കുറ്റകരമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരില്‍ അനാശാസ്യ നടപടികള്‍ ആരോപിച്ച് തഹസില്‍ദാര്‍ ഒരു ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജൂണ്‍ 25 ന് ഇവിടെ പൊലീസ് പരിശോധന നടത്തുമ്പോള്‍, അവിവാഹിതരായ ഒരാണും പെണ്ണും ഇവിടെ ഒരുമിച്ച് കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ പ്രസ്തുത അപാര്‍ട്‌മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തു.

ഇത് ചോദ്യം ചെയ്ത് ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍. വ്യത്യസ്ത ലിംഗങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ച് കഴിയുന്നത് കുറ്റമല്ല. ഒരു ഹോട്ടലില്‍ അവിവാഹിതര്‍ ഒരുമിച്ച് കഴിയുന്നുവെന്നത് നിയമനടപടി എടുക്കേണ്ട കാര്യമല്ലെന്നുംജഡ്ജ് വ്യക്തമാക്കി. അത് തടയുകയോ അതിന്റെ പേരില്‍ ഒരു അപാര്‍ട്ട്‌മെന്റ് അടച്ചുപൂട്ടു കയോ ചെയ്യുന്നതാണ്‌ നിയമവിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT