കുല്‍ദീപ് സിംഗ് സെംഗാര്‍
കുല്‍ദീപ് സിംഗ് സെംഗാര്‍ 
News n Views

ഉന്നാവോ ബലാത്സംഗം: ബിജെപി മുന്‍ എംഎല്‍എ കുറ്റക്കാരനെന്ന് കോടതി; പൊട്ടിക്കരഞ്ഞ് കുല്‍ദീപ് സെംഗാര്‍

THE CUE

യുപി ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. പോക്‌സോ, ബലാത്സംഗം എന്നിവയുള്‍പ്പെടെ കുല്‍ദീപിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഡല്‍ഹി ദില്ലി തീസ് ഹസാരി കോടതി ശരിവെച്ചു. കുല്‍ദീപിന്റെ സഹോദരനെതിരെയുള്ള ആരോപണങ്ങളും കോടതിക്ക് ബോധ്യമായി. എംഎല്‍എയ്ക്ക് വേണ്ടി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള കുറ്റം, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മറ്റുള്ളവര്‍ എന്നിവരും ശിക്ഷിക്കപ്പെടുമെന്ന് വ്യക്തമായി. കേസില്‍ നാളെ ശിക്ഷ വിധിയുണ്ടാകും.

കുറ്റക്കാരനാണെന്ന കോടതിയുടെ നിരീക്ഷണം കേട്ട് കുല്‍ദീപ് സിംഗാര്‍ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്‍പത് പ്രതികളില്‍ കുല്‍ദീപിന്റെ അടുക്കലേക്ക് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ എത്തിച്ചെന്ന് ആരോപണമുള്ള ശശി സിങ് എന്ന സ്ത്രീയെ മാത്രമാണ് കോടതി വിട്ടയച്ചത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചെങ്കിലും ശശി സിങ്ങിന്റെ മകനെതിരെയുള്ള ബലാത്സംഗക്കുറ്റം കോടതി ശരിവെച്ചു. കേസിലെ വിചാരണ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

2017ലാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയതോടെ സംഭവം വിവാദമായി. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും ദുരൂഹത സൃഷ്ടിച്ചു. അടുത്ത ബന്ധുക്കളായ രണ്ട് പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗറാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും രംഗത്തെത്തി. അപകടമല്ല കൊലപാതക ശ്രമമാണ് ഉണ്ടായതെന്നും കൊല്ലാന്‍ ശ്രമിച്ച്ത് കുല്‍ദീപ് സിംഗാര്‍ തന്നെയാണെന്നും പെണ്‍കുട്ടി പിന്നീട് പറഞ്ഞു. കാര്‍ ഇടിക്കുന്നതിന് മുമ്പ് ഉന്നാവോ കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയപ്പോള്‍ സെംഗാറിന്റെ സഹായി വധഭീഷണി മുഴക്കിയിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

അപകടത്തിനിടയാക്കിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചതും പൊലീസ് അകമ്പടിയില്ലാതിരുന്നതും ആസൂത്രീതമായ അപകടമാണെന്ന ആരോപണത്തെ ബലപ്പെടുത്തി. യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബം ആശങ്കപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിലൂടെയാണ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കേസ് ദില്ലിയിലേക്ക് മാറ്റുകയും ചെയ്തു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT