‘കൊല്ലാന്‍ ശ്രമിച്ചത് കുല്‍ദീപ് സെംഗാര്‍ തന്നെ’; കോടതിക്ക് അകത്തുവെച്ചും വധഭീഷണിയുണ്ടായെന്ന് ഉന്നാവോ പെണ്‍കുട്ടി

‘കൊല്ലാന്‍ ശ്രമിച്ചത് കുല്‍ദീപ് സെംഗാര്‍ തന്നെ’; കോടതിക്ക് അകത്തുവെച്ചും വധഭീഷണിയുണ്ടായെന്ന് ഉന്നാവോ പെണ്‍കുട്ടി

തന്നെ കൊല്ലാന്‍ ശ്രമിച്ചത് എംഎല്‍എ കുല്‍ദീപ് സെന്‍ഗാറാണെന്ന് ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. റായ്ബറേലി ഹൈവേയില്‍ കാര്‍-ട്രക്ക് അപകടത്തിലൂടെ തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് കുല്‍ദീപ് സിങ് സെംഗാര്‍ ആണെന്ന് പെണ്‍കുട്ടി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. കാര്‍ ഇടിക്കുന്നതിന് മുമ്പ് ഉന്നാവോ കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയപ്പോള്‍ സെംഗാറിന്റെ സഹായി വധഭീഷണി മുഴക്കിയിരുന്നെന്നും എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി. ജൂലൈ 28നുണ്ടായ അപകടനത്തിന് ശേഷം ആദ്യമായാണ് പെണ്‍കുട്ടി പ്രതികരിക്കുന്നത്.

അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും മാരക പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ട്രക്ക് ഞങ്ങള്‍ക്ക് നേരെ വരുന്നതും കാറിലേക്ക് പാഞ്ഞുകയറുന്നതും ഞാന്‍ കണ്ടു. എന്നെ കൊല്ലാന്‍ വേണ്ടി സെംഗാറാണ് അത് നടപ്പാക്കിയത്. അയാള്‍ ഏതറ്റം വരെയും പോകും. ജയിലില്‍ നിന്നുപോലും.

പെണ്‍കുട്ടി

കാര്‍ ഓടിച്ചിരുന്ന തന്റെ അഭിഭാഷകന്‍ വണ്ടി പുറകോട്ടെടുത്ത് വഴിയില്‍ നിന്ന് മാറാന്‍ ശ്രമിച്ചു. വാഹനം മാറ്റാന്‍ സാധിക്കുന്നതിന് മുമ്പേ ട്രക്ക് കാറിലേക്ക് ഇടിച്ചുകയറി. താന്‍ ഇപ്പോഴും വേദന സഹിക്കുകയാണെന്നും നടക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

‘കൊല്ലാന്‍ ശ്രമിച്ചത് കുല്‍ദീപ് സെംഗാര്‍ തന്നെ’; കോടതിക്ക് അകത്തുവെച്ചും വധഭീഷണിയുണ്ടായെന്ന് ഉന്നാവോ പെണ്‍കുട്ടി
പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ സെംഗാറിന്റെ സഹായിയുടെ അമ്മ ബലാത്സംഗക്കേസില്‍ കുറ്റാരോപിതയാണ്.

എന്റെ അംഗരക്ഷകര്‍ കോടതിമുറിക്ക് പുറത്തേക്ക് മാറിയപ്പോഴെല്ലാം സെംഗാറിന്റെ കൂട്ടാളിയുടെ മകന്‍ അടുത്ത് വന്നു. അമ്മയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ എന്നെ കൊല്ലുമെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

പെണ്‍കുട്ടി

സെംഗാറില്‍ നിന്നും കൂട്ടാളികളില്‍ നിന്നുമുണ്ടായ വധഭീഷണിയേക്കുറിച്ച് പൊലീസിനും സര്‍ക്കാരിനും ഒട്ടേറെ കത്തുകള്‍ എഴുതിയിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണ് ഏതാനും ദിവസം മുമ്പ് എയിംസില്‍ മൊഴിയെടുക്കാനെത്തിയ സിബിഐയ്ക്ക് നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

‘കൊല്ലാന്‍ ശ്രമിച്ചത് കുല്‍ദീപ് സെംഗാര്‍ തന്നെ’; കോടതിക്ക് അകത്തുവെച്ചും വധഭീഷണിയുണ്ടായെന്ന് ഉന്നാവോ പെണ്‍കുട്ടി
‘വിറ്റാല്‍ പഴയിടം നമ്പൂതിരിക്കെതിരേയും നടപടി’; അമ്പലപ്പുഴ പാല്‍പായസം വില്‍പന ആരായാലും അനുവദിക്കില്ലെന്ന് ദേവസ്വംബോര്‍ഡ്

2017 ജൂണ്‍ നാലിന് കുല്‍ദീപ് സെംഗാറും കൂട്ടികളും 17 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്. നീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ സ്വയം തീകൊളുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു.

ബലാത്സംഗക്കേസിലെ മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ അമ്മയെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ എത്തിച്ചിരുന്നു. സെംഗാറും മറ്റുള്ളവരും കോടതിയിലുണ്ടായിരുന്നെന്നും അവരെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കടുത്ത പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ബിജെപി പുറത്താക്കിയ സെംഗാര്‍ ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്.

‘കൊല്ലാന്‍ ശ്രമിച്ചത് കുല്‍ദീപ് സെംഗാര്‍ തന്നെ’; കോടതിക്ക് അകത്തുവെച്ചും വധഭീഷണിയുണ്ടായെന്ന് ഉന്നാവോ പെണ്‍കുട്ടി
മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?

Related Stories

No stories found.
logo
The Cue
www.thecue.in