News n Views

ഉന്നാവ്: മുന്‍ ബിജെപി എംഎല്‍എ പ്രതിയായ പീഡനക്കേസ് വിധി 16ന്

THE CUE

മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഈ മാസം 16 ന് കോടതി വിധി പറയും. ദില്ലിയിലെ വിചാരക്കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

2017ലാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയതോടെ സംഭവം വിവാദമായി. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും ദുരൂഹത സൃഷ്ടിച്ചു. അടുത്ത ബന്ധുക്കളായ രണ്ട് പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗറാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും രംഗത്തെത്തി. കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

അപകടത്തിനിടയാക്കിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചതും പൊലീസ് അകമ്പടിയില്ലാതിരുന്നതും ആസൂത്രീതമായ അപകടമാണെന്ന ആരോപണത്തെ ബലപ്പെടുത്തി. യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബം ആശങ്കപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിലൂടെയാണ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കേസ് ദില്ലിയിലേക്ക് മാറ്റുകയും ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT