വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്

വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എഎസ്പി വൈഭവ സക്‌സേന ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. കേസിലെ പ്രതികളായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ അന്വേഷണസംഘത്തിന്റെ വിശദീകരണം കോടതി തേടിയിരുന്നു.

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്
‘നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്’;മതനിരപേക്ഷ ജനാധിപത്യത്തിന് നേര്‍ക്കുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി

അധ്യാപകരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ വീഴ്ചയുണ്ടോയോയെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചിരുന്നു.

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്
പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

അധ്യാപകരായ കെ വി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ജാമ്യപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്
എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി; സെന്‍കുമാറിനേയും സുഭാഷ് വാസുവിനെയും മുന്നില്‍ നിര്‍ത്തി നീക്കം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in