പരിക്കേറ്റ രാജേഷ്  
News n Views

ഡ്രൈവറെ തലയ്ക്കടിച്ച് ഊബര്‍ തട്ടിയെടുത്തു; പോലീസ് പിന്തുടര്‍ന്ന് ടാക്‌സി പിടികൂടി

THE CUE

തൃശ്ശൂരില്‍ ഡ്രൈവറെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്തു. പോലീസ് പിന്തുടര്‍ന്ന് കാലടിയില്‍ വെച്ച് കാര്‍ പിടികൂടി. അക്രമികള്‍ രക്ഷപ്പെട്ടു. രണ്ട് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പരിക്കേറ്റ ഡ്രൈവര്‍ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുക്കാടിലേക്ക് ഓട്ടം വിളിച്ചവരാണ് അക്രമിച്ചത്. ആമ്പല്ലൂരില്‍ വെച്ചായിരുന്നു ആക്രമണം. തലയ്ക്കടിച്ച ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുമായി മുങ്ങുകയായിരുന്നു. ഡ്രൈവര്‍ പുതുക്കാട് പോലീസില്‍ വിവരമറിയിച്ചു.

പരിക്കേറ്റ രാജേഷ് 

പുതുക്കാട് പോലീസ് കാലടിയില്‍ വെച്ച് വണ്ടി പിടിച്ചെടുത്തെങ്കിലും പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കിയാണ് ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT