News n Views

‘വിമാനത്തിലും ട്രെയിനിലും നിറയെ യാത്രക്കാര്‍,വിവാഹങ്ങളും നടക്കുന്നു’; സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി 

THE CUE

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് അങ്കടി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും നിറയെ യാത്രക്കാരുണ്ട്. കല്യാണങ്ങളും നടക്കുന്നു. സാമ്പത്തിക നില മോശമാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയായി റെയില്‍വേ സഹമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാറുണ്ടെങ്കിലും വളരെ വേഗം നില ഭദ്രമാക്കാറുണ്ട്. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് അങ്കടി പറഞ്ഞു. തുണ്ട ഗുര്‍ജ വാണിജ്യ ഇടനാഴി കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പായുള്ള പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു റെയില്‍വേ മന്ത്രി ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് വിമര്‍ശിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്ഡ വിഷയം ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT