സാമ്പത്തികപ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം; അത്യാവശ്യ ചെലവ് മാത്രം മതിയെന്ന് ധനകാര്യവകുപ്പ്

സാമ്പത്തികപ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം; അത്യാവശ്യ ചെലവ് മാത്രം മതിയെന്ന് ധനകാര്യവകുപ്പ്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ട്രഷറിയില്‍ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ ബില്ലുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് ധനകാര്യവകുപ്പ് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വന്നത്.

31 ഇനങ്ങളില്‍ ഒഴികെയുള്ളവയ്ക്ക് പണം നല്‍കുന്നതിനാണ് നിയന്ത്രണം. ശമ്പളം, പെന്‍ഷന്‍, മരുന്നുകള്‍ക്കുള്ള പണം, ലൈഫ് പദ്ധതി, ശബരിമല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെല്ലാം ഇളവ് നല്‍കിയതില്‍ ഉള്‍പ്പെടും.

അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാത്രം മാറിയാല്‍ മതിയെന്ന് നേരത്തെ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവയ്ക്ക് മുകളിലുള്ളവയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. ഇപ്പോള്‍ അതിന് താഴെയുള്ള ബില്ലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൊതു ആവശ്യത്തിനുള്ള ഫണ്ടില്‍ നിന്നുമാത്രമേ പണം ചെലവിടാവൂ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in