News n Views

‘മുംബൈ ക്രാന്തി മൈതാനത്ത് കാണാം’; സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രതിഷേധം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്ന് ഫര്‍ഹാന്‍ അക്തര്‍ 

THE CUE

പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി പോരാടുമെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍. സമൂഹ മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കുകയായിരുന്നു നടന്‍.

ഡിസംബര്‍19 വ്യാഴാഴ്ച മുംബൈ ക്രാന്തി മൈതാനത്ത് കാണാം. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ സമയമായി 

ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും എതിര്‍ക്കപ്പെടേണ്ടതെന്ന പോസ്റ്റും നടന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഈ പോസ്റ്റിനൊപ്പം പങ്കുവെച്ച ഇന്ത്യയുടെ ഭൂപടചിത്രം അപൂര്‍ണമായതിനാല്‍ അദ്ദേഹം നീക്കുകയും അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

പാക് അധീന കശ്മീര്‍ ഇല്ലാത്ത മാപ്പ് ആയിരുന്നു പങ്കുവെച്ചത്. പിന്നീടാണ് പിശക് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും കശ്മീരിന്റെ ഓരോ ഇഞ്ചും ഇന്ത്യയുടെ ഭാഗമാണെന്നും അത് പോസ്റ്റ് ചെയ്യും മുന്‍പ് ശ്രദ്ധിക്കാതിരുന്നതില്‍ ഖേദിക്കുന്നതായും ഫര്‍ഹാന്‍ വ്യക്തമാക്കി. ബോളിവുഡില്‍ നിന്നും അനുരാഗ് കശ്യപ്, രാധിക ആപ്‌തെ, വിക്കി കൗശല്‍, ആയുഷ്മാന് ഖുരാന, റിച്ച ഛദ്ദ, പരിണീതി ചോപ്ര, ജോണ്‍ ക്യുസാക്ക്, തുടങ്ങിയവര്‍ നേരത്തേ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

SCROLL FOR NEXT