News n Views

പൗരത്വബില്‍: അസമില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

THE CUE

അസമില്‍ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച മൂന്ന് പേരെ പൊലീസ് വെടിവെച്ചുകൊന്നു. ഗുവാഹട്ടിയിലുണ്ടായ വെടിവെയ്പില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച്ച രാജ്യസഭ ബില്‍ പാസാക്കിയതിന് പിന്നാലെ തലസ്ഥാന നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് ഇന്ന് വൈകിട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. അസമിലെ പത്ത് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്റര്‍നെറ്റ് നിരോധനം 48 മണിക്കൂര്‍ കൂടി നീട്ടി. പ്രതിഷേധം രൂക്ഷമായ നാല് മേഖലകളില്‍ പട്ടാളത്തെ വിന്യസിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ തേലി ബിജെപി എംഎല്‍എ ബിനന്ദ ഹസാരിക എന്നിവരുടെ വീടുകള്‍ക്ക് നേരേയും പ്രതിഷേധമുണ്ടായി. നഗരം സ്തംഭിച്ചതിനേത്തുടര്‍ന്ന് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി.

1980കള്‍ക്ക് ശേഷം അസമിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. ആറ് വര്‍ഷം നീണ്ട വിദ്യാര്‍ത്ഥി മുന്നേറ്റം അസം അക്കോര്‍ഡ് (1985) ഒപ്പുവെയ്ക്കപ്പെട്ടതോടെയാണ് അവസാനിച്ചത്.

ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലുള്ള ആസ്ഥാനം ആക്രമിക്കപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ദിബ്രഗര്‍ ചൗബ, ടിന്‍സൂക്കിയ റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെച്ചെന്നും പൊലീസ് പറയുന്നു. മുഖ്യമന്ത്രി സോനോവലിന്റെ നാടാണ് ചാബുവ. പ്രതിഷേധം രൂക്ഷമായിരിക്കെ അസം സര്‍ക്കാര്‍ ഗുവാഹട്ടി പൊലീസ് കമ്മീഷണര്‍ ദീപക് കുമാറിനെ മാറ്റി മുന്ന പ്രസാദ് ഗുപ്തയെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള അസം എഡിജിപി മുകേഷ് അഗര്‍വാളിനേയും സ്ഥലം മാറ്റി. ജി പി സിങ് ഐപിഎസിനാണ് പകരം ചുമതല.

വ്യാഴാഴ്ച്ച മുതല്‍ ത്രിപുരയില്‍ ഇന്റര്‍ സേവനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ത്രിപുരയില്‍ മൂന്ന് കോളം അര്‍ധസൈനികരെയാണ് (അസം റൈഫിള്‍സ്) ഇറക്കിയിരിക്കുന്നത്. രണ്ട് കോളം സൈന്യത്തെ വിന്യസിച്ചതായി പ്രതിരോധ വക്താവ് മുന്‍പ് അറിയിച്ചിരുന്നു. മേഘാലയയിലും ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT