News n Views

‘മൃതദേഹവവുമായി നെട്ടോട്ടമോടുകയാണ് നമ്പര്‍ വണ്‍ കേരളം’; പിക്കപ്പ് ജീപ്പിന് പുറകില്‍ ബോഡി കൊണ്ടുപോയത് ചൂണ്ടി പ്രതിപക്ഷം

THE CUE

ഒന്നാമതെത്താന്‍ ഓടി ഒടുവില്‍ മൃതദേഹവുമായി കേരളം നെട്ടോട്ടമോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കി പീരുമേടില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പിക്കപ് ജീപ്പിന്റെ പുറകില്‍ കിടത്തി മൃതദേഹം കൊണ്ടുപോകേണ്ടി വന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ വിമര്‍ശനം. കേരളം നമ്പര്‍ 1'എന്ന് എപ്പോഴും പറഞ്ഞു പറഞ്ഞു വിഷമിക്കുമ്പോള്‍ ഈ വാര്‍ത്തയിലേക്കൊന്നു കണ്ണോടിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാത്തതിനാല്‍ പിക്കപ്പ് വാനില്‍ കൊണ്ടുപോകുന്നത് ഒഡീഷയിലോ യുപിയിലോ അല്ല നമ്മുടെ പീരുമേട്ടിലാണെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു പ്രിവിലേജും ഇല്ലാത്ത, സാധാരണക്കാരന്റെ ഭയപ്പെടുത്തുന്ന ദുരവസ്ഥയാണിത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ എങ്കിലും സാധാരണക്കാരന് നീതി കിട്ടണം.
രമേശ് ചെന്നിത്തല

പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്ച്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു (70) രാജുവിന്റെ മൃതദേഹമാണ് പിക്കപ് ജീപ്പില്‍ കൊണ്ടുപോകേണ്ടി വന്നത്. ആശുപത്രിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലം പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ കൊണ്ടുപോയി എന്ന മറുപടിയാണ് ലഭിച്ചത്. പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലന്‍സ് ചോദിച്ചെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു. സ്വകാര്യ ആംബുലന്‍സുകള്‍ക്കായി തെരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിക്കപ് ജീപ്പ് വരുത്തി മൃതദേഹം വാഹനത്തിന്റെ പുറകില്‍ കയറ്റുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT