‘ഇന്ത്യക്ക് മാതൃക’,’ലോകത്തിന് മാതൃക’ എന്നിങ്ങനെ സ്വയം പുകഴ്ത്തല്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ബി ഇക്ബാല്‍

‘ഇന്ത്യക്ക് മാതൃക’,’ലോകത്തിന് മാതൃക’ എന്നിങ്ങനെ സ്വയം പുകഴ്ത്തല്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ബി ഇക്ബാല്‍

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ അടിസ്ഥാനപരമായ പല വൈകല്യങ്ങളും അന്തര്‍ലീനമാണെന്നാണ് വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം വെളിപ്പെടുത്തുന്നതെന്ന് ഡോ.ബി ഇക്ബാല്‍.

‘ഇന്ത്യക്ക് മാതൃക’,’ലോകത്തിന് മാതൃക’ എന്നിങ്ങനെ സ്വയം പുകഴ്ത്തല്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ബി ഇക്ബാല്‍
കൂടുതല്‍ പേര്‍ക്കെതിരെ നടപടി, സ്‌കൂള്‍ മുറിയിലെ കുഴികള്‍ അടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്ര പരിശോധനയും തിരുത്തലും എല്ലാ തലങ്ങളിലും നടത്തണമെന്നും ഡോ.ഇക്ബാല്‍. 'ഇന്ത്യക്ക് മാതൃക'', ''ലോകത്തിന് മാതൃക'' എന്നിങ്ങനെയുള്ള സ്വയം പുകഴ് ത്തല്‍ ഇനിമുതല്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.

ഡോ.ബി ഇക്ബാല്‍ എഴുതുന്നത്

‘ഇന്ത്യക്ക് മാതൃക’,’ലോകത്തിന് മാതൃക’ എന്നിങ്ങനെ സ്വയം പുകഴ്ത്തല്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ബി ഇക്ബാല്‍
‘എന്റെ പിറന്നാളിന് ഗിഫ്‌റ്റൊരുക്കി കാത്തിരിക്കുകയായിരുന്നു, കാണേണ്ടി വന്നത് വിഷത്താല്‍ നീലിച്ച് വെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ മോളെ’  

കൈവരിച്ച് നേട്ടങ്ങളൂടെ പേരിലാണ് കേരള വികസന മാതൃക സാര്‍വദേശീയമായി പ്രകീര്‍ത്തിക്കപെടുന്നത്. എന്നാല്‍ നമ്മുടെ നേട്ടങ്ങള്‍ക്കുള്ളില്‍ അടിസ്ഥാനപരമായ പല വൈകല്യങ്ങളും അന്തര്‍ലീനമാണെന്നാണ് ഒരു പിഞ്ചു കുഞ്ഞിനെ അക്ഷരാര്‍ത്ഥത്തില്‍ കുരുതികൊടുത്ത ബത്തേരി സ്‌കൂള്‍ സംഭവം വെളിപ്പെടുത്തുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതില്‍ മാത്രമായ ഒതുക്കാതെ ഇനി ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുന്നതിനായി സമഗ്രമായ പരിശോധനയും തിരുത്തല്‍ നടപടികളും എല്ലാ തലങ്ങളിലും അടിയന്തിരമായി നടത്തേണ്ടതാണ്. ''ഇന്ത്യക്ക് മാതൃക'', ''ലോകത്തിന് മാതൃക'' എന്നിങ്ങനെയുള്ള സ്വയം പുകഴ് ത്തല്‍ ഇനിമുതല്‍ ആവര്‍ത്തിക്കരുത്. അതീവ ദു:ഖത്തോടും കുറ്റബോധത്തോടും കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കടുത്ത അനാസ്ഥ കാട്ടിയെന്ന വിമര്‍ശനം ശക്തമാണ് .ബുധനാഴ്ച വൈകിട്ടാണ് ബത്തേരി ഗവണ്‍മെന്റ് സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥി പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍ വീട്ടില്‍ ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ചത്.

ധൈര്യമുള്ള ഒരു കൂട്ടം കുട്ടികൾ ആ സ്‌കൂളിൽ ഉണ്ടെന്നത് തന്നെയാണ് ആശ്വാസം: മുരളി തുമ്മാരുകുടി

നമ്മുടെ ഭാവി!

ക്ലാസ് റൂമിൽ ചെരുപ്പിട്ടാൽ ദേഷ്യപ്പെടുന്ന അധ്യാപകർ...

എന്നെ പാന്പ് കടിച്ചു എന്ന് കുട്ടി പറഞ്ഞപ്പോൾ, രക്ഷകർത്താവ് വരട്ടെ എന്നുപറഞ്ഞ് നോക്കിയിരിക്കുന്നവർ...

ഇവിടെ കാറുണ്ടല്ലോ അതിൽ കുട്ടിയെ കൊണ്ടുപോയിക്കൂടെ എന്ന് ചോദിക്കുന്പോൾ ദേഷ്യപ്പെടുന്നവർ...

സഹപാഠിക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുന്നവരെ വടിയെടുത്ത് ഓടിക്കുന്ന സ്‌കൂൾ.

ഇത്തരക്കാർ പഠിപ്പിക്കുന്ന സ്‌കൂളിൽ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങൾ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുൻപിൽ ആരെയും പേടിക്കാതെ പറയാൻ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികൾ ആ സ്‌കൂളിൽ ഉണ്ടെന്നത് തന്നെയാണ് ആശ്വാസം.
രാവിലെ ചിരിച്ചു കളിച്ചു വീട്ടിൽ നിന്നും പോയ കുട്ടിയെ വൈകിട്ട് തളർന്നു കിടക്കുന്പോൾ എടുത്തുകൊണ്ടോടേണ്ടി വന്ന അന്ന ആ അച്ഛനെ ഓർത്തപ്പോൾ കരഞ്ഞുപോയി.

എന്തുകൊണ്ടാണ് കുട്ടിയെ കൊണ്ടുപോയ ആശുപത്രിയിൽ വേണ്ടത്ര രോഗനിർണ്ണയവും ചികിത്സയും കിട്ടാതിരുന്നത് എന്നതും എന്നെ അന്പരപ്പിക്കുന്നുണ്ട്.

നല്ല കളക്ടർ ഒക്കെയുള്ള ജില്ലയായതിനാൽ ശരിയായ അന്വേഷണം നടക്കുമെന്നും, ഇതിൽ നിന്നും എന്തെങ്കിലും പാഠങ്ങൾ നമ്മുടെ കുട്ടികൾക്ക് വേണ്ടി പഠിക്കുമെന്നും തന്നെയാണ് പ്രതീക്ഷ.
കുട്ടികളെ, നിങ്ങൾ അഭിമാനമാണ്.

അധ്യാപകർ സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ മതി.

മുരളി തുമ്മാരുകുടി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in