News n Views

‘ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് ഭരണകൂടമാണ്’; അങ്ങേയറ്റത്തെത്തിയിരിക്കുന്നുവെന്ന് അനുരാഗ് കശ്യപ് 

THE CUE

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി കാമ്പസുകളിലും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് ഭരണകൂടമാണെന്നും കുറിച്ച അനുരാഗ് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുന്നവര്‍ മിണ്ടാതിരിക്കുന്നത് തന്നെ രോഷാകുലനാക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

മുന്‍പ് കുടുംബത്തിനെതിരെ വധഭീഷണിയും ബലാത്സംഗഭീഷണിയും ഉയര്‍ന്നതിന് പിന്നാലെ അനുരാഗ് ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇനിയും നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം.

അങ്ങേയറ്റത്ത് എത്തിയിരിക്കുന്നു, ഇനിയും നിശബ്ദമായിരിക്കാന്‍ കഴിയില്ല, ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഫാസിസ്റ്റുഭരണകൂടമാണ്. എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുന്നവര്‍ മിണ്ടാതിരിക്കുന്നത് എന്നെ രോഷാകുലനാക്കുന്നു
അനുരാഗ് കശ്യപ്

രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരെയും ആള്‍ക്കൂട്ടആക്രമണങ്ങള്‍ക്കെതിരെയും മോഡിക്ക് കത്തയച്ച 49 പേരില്‍ ഒരാളായിരുന്നു അനുരാഗ് കശ്യപ്. തുടര്‍ന്നായിരുന്നു അനുരാഗിന്റെ കുടുംബത്തിന് നേരെ വധഭീഷണിയടക്കം ഉയര്‍ന്നത്.

യുണിവേഴ്‌സിറ്റികള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയുമുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത് ഷായും വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥും രംഗത്തെത്തി. ഇവര്‍ രണ്ടുപേരും കൃഷ്ണനും അര്‍ജുനനുമല്ല ശകുനിയും ദുര്യോധനനുമാണെന്നായിരുന്നു ട്വിറ്ററില്‍ സിദ്ധാര്‍ഥ് കുറിച്ചത്. ജാമിയ മിലിയയിലെ അടക്കം വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് വേട്ടയുടെ വാര്‍ത്തകളും വീഡിയോകളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ പങ്കിട്ട് കാത്തിരുന്ന വിപ്ലവമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു കുറിച്ചിരുന്നു. 'ധീരരായ സഹോദരിമാര്‍ക്ക് അഭിവാദ്യങ്ങള്‍, എനിക്ക് ഉറപ്പുണ്ട്, കാത്തിരുന്ന വിപ്ലവം സമാഗതമായിരിക്കുകയാണ്.' എന്നാണ് കഠ്ജു ട്വീറ്റ് ചെയ്ത്. പൊലീസിനോട് ചെറുത്ത് നിന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ആണ് കഠ്ജു ട്വീറ്റ് ചെയ്തത്.

എന്നാല്‍ ബോളിവുഡിലെ പ്രധാന താരങ്ങള്‍ ഇപ്പോഴും തുടരുന്ന മൗനം ട്വിറ്ററില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് അതിക്രമം നടന്നിട്ടും ബോളിവുഡിലെ പ്രധാന താരങ്ങള്‍ ആരും തന്നെ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ കൊങ്കണ സെന്‍ ശര്‍മ തുടങ്ങിയവര്‍ മാത്രമാണ് പൊലീസിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയത്.

ജാമിയ മില്ലിയ പൊലീസ് ഭീകരതക്കെതിരെ ഞായറാഴ്ച രാത്രി മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. രാജ്യത്തെ വിവിധ കാമ്പസുകളും പ്രതിഷേധം ഏറ്റെടുത്തിട്ടുണ്ട്. ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി കേരളത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ജാമിയ ഗേറ്റിന് മുന്നില്‍ ഷര്‍ട്ടൂരി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT