News n Views

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച കാര്‍ വൃത്തിയാക്കില്ലെന്ന് സര്‍വീസ് സ്റ്റേഷന്‍; പരാതിയില്‍ ഉടമ ഹാജരാകണമെന്ന് പൊലീസ് 

THE CUE

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച കാര്‍ വൃത്തിയാക്കാന്‍ വിസമ്മതിച്ചെന്ന് സര്‍വീസ് സ്റ്റേഷനെതിരെ തലശ്ശേരി പൊലീസില്‍ പരാതി. തലശ്ശേരി ജൂബിലി റോഡിലെ വാഷ്മി സര്‍വീസ് സ്റ്റേഷനെതിരെ അന്വേഷണമാരംഭിച്ചതായി ടൗണ്‍ പൊലീസ് ദ ക്യുവിനോട് വ്യക്തമാക്കി. കതിരൂര്‍ ചെറിയാണ്ടി വീട്ടില്‍ റുസ്ഫീദാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. അപകടത്തില്‍പ്പെട്ട മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ ഡോ. സക്കറിയ സ്വലാഹിയെയാണ് റുസ്ഫീദ് തന്റെ കാറില്‍ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം പിന്നീട് മരണപ്പെട്ടിരുന്നു. ചമ്പാട് വെച്ചാണ് സക്കറിയ സ്വലാഹിക്ക് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തമൊഴുകുന്നുണ്ടായിരുന്നു. അതുവഴി വന്ന റുസ്ഫീദ് ഇദ്ദേഹത്തെ കാറിലേക്കെടുക്കുകയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

എന്നാല്‍ കാറില്‍ മുഴുവന്‍ രക്തം പടര്‍ന്നിരുന്നു. കട്ടപിടിക്കും മുന്‍പ് അത് ക്ലീന്‍ ചെയ്യാനായി ഇദ്ദേഹം വാഷ്മി സര്‍വീസ് സ്റ്റേഷനിലെത്തി. രക്തം കട്ടപിടിക്കും മുന്‍പ് ആ ഭാഗം മാത്രം പെട്ടെന്ന് വൃത്തിയാക്കിത്തരാന്‍ ആവശ്യപ്പെട്ടു. ആക്‌സിഡന്റില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് വരികയാണെന്നും വ്യക്തമാക്കി. എന്നാല്‍ പറ്റില്ലെന്നായിരുന്നു ഉടമയുടെ മറുപടി. അപകടം പറ്റിയ ആളെ സഹായിക്കുന്നവര്‍ക്ക് എല്ലാവിധ സഹായവും പൊലീസ് ചെയ്തു നല്‍കേണ്ടതുണ്ട്. അതിനാല്‍ റുസ്ഫീദ് പൊലീസിന്റെ സഹായം തേടി. തലശ്ശേരി എസ് ഐ റുസ്ഫീദിന്റെ ഫോണില്‍ ഉടമയോട് സംസാരിച്ചെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. എസ് ഐ ആയാലും ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ വലിച്ചെറിഞ്ഞു. ഇതോടെ എസ് ഐയും സംഘവും നേരിട്ടെത്തി വണ്ടി കഴുകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അയാള്‍ തട്ടിക്കയറുകയാണുണ്ടായത്.

ഒടുവില്‍ എസ്‌ഐ നിര്‍ദേശിച്ചപ്രകാരം വണ്ടി കഴുകാനായി കയറ്റി. പക്ഷേ അവര്‍ പോയതും ഡോര്‍ വലിച്ചടച്ച് പൊലീസുകാരോട് കഴുകിത്തരാന്‍ പറയൂവെന്ന് മറുപടി നല്‍കി വൃത്തിയാക്കാന്‍ വിസമ്മതിച്ചെന്നാണ് റുസ്ഫീദിന്റെ പരാതി. ഇതോടെ ഇയാള്‍ മറ്റൊരിടത്ത് എത്തിച്ചാണ് വാഹനം കഴുകിയത്. പരാതിയില്‍ സര്‍വീസ് സ്‌റ്റേഷന്‍ ഉടമയോട് ഈ മാസം 19 ന് സ്‌റ്റേഷനിലെത്താന്‍ തലശ്ശേരി പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെ പൊലീസ് ഗൗരവമായാണ് കാണുന്നത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങള്‍ വൃത്തിയാക്കാന്‍ സര്‍വീസ് സ്റ്റേഷനുകള്‍ വിസമ്മതിച്ചാല്‍, അത്യാഹിതം നേരിടുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ആളുകള്‍ വിമുഖത കാട്ടുന്ന സ്ഥിതിയുണ്ടാകും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പരാതിയെ ഗൗവരമായി കണ്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി പൊലീസ് ദ ക്യുവിനോട് വ്യക്തമാക്കി.

റുസ്ഫീദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

#തലശ്ശേരിക്കാരെ നമുക്ക് എന്തിനു ഈ ജാതി സർവീസ് സ്റ്റേഷൻ #

ഞാൻ ഇന്നലെ എന്റെ ഷോപ്പിലേക് പോകുന്ന വഴി ചമ്പാട് വെച്ച് ഒരു അപകടം കണ്ടു അപകടം പറ്റിയ ആൾക്ക് തലയിൽ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട് ..സിറ്റുവേഷൻ കണ്ടപ്പോ ഒന്നും ചിന്തിച്ചില്ല അപ്പോൾ തെന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ അതിവേഗം എന്റെ കാറിൽ എത്തിക്കുക ഉണ്ടായി അപ്പോൾ ആരാണെന്നു എനിക്ക് അറിയില്ലായിരുന്നു ശേഷം അറിയാൻ പറ്റി ഇന്നലെ മരണപ്പെട്ട സലഫി പണ്ഡിതൻ സകരിയ സലാഹി ആയിരുന്നു ആന്ന് .എന്റെ കാറിൽ പുറകിൽ മൊത്തം ബ്ലഡ് ആയിരുന്നു അതിനാൽ നാൻ അത് കട്ടപിടിക്കുന്നതിനു മുന്നേ ക്ലീൻ ചെയാൻ വേണ്ടി തലശേരി ഡൌൺ ടൌൺ മാളിൽ സമീപം ഉള്ള സർവീസ് സ്റ്റേഷൻ "Wash Me Car Wash "പോയി.

ഒന്ന് ബ്ലഡ് കട്ട പിടിക്കുന്നതിനു മുന്നേ ആ ഏരിയ ഒന്ന് ക്ലീൻ ആകാനും ബാക്കി പിന്നെ മതി എന്നും സംഭവം ഒരു ആക്സിഡന്റ് കേസ് ആണെന്നും റിക്വസ്റ്റ് ചെയ്തു. മറുപടി പറ്റില എന്നായിരുന്നു ..വേറെ മാർഗം ഇല്ലാത്തതിനാൽ നാൻ അപ്പോൾ തെന്നെ തലശ്ശേരി പോലീസ് സ്റ്റേഷൻ വിളിച്ചു കാര്യം പറന്നു ..SI സാർ കാൾ അറ്റൻഡ് ചെയ്തു .അദ്ധേഹത്തെ കാര്യം ധരിപ്പിച്ചു "പോലീസ് അപടകം പറ്റി ആളെ ഹോസ്പിറ്റൽ എത്തിച്ചാൽ അവർക്ക് വേണ്ട സഹായം police ചെയുമെലോ അതിനാൽ എന്നെ സഹാഹികണം ഇന്നു റിക്വസ്റ്റ് ചെയ്തു. അപ്പോൾ തെന്നെ അയാൾക്കു ഫോൺ കൊടുക്കാൻ പറന്നു
ഫോൺ എടുത്ത് അയാൾ SI ആയാലും ചെയാൻ സാധിക്കില്ല എന്നും ഫോൺ വലിച്ചെറിയുകയും ചെയ്തു .

അപ്പോൾ തെന്നെ SI സാറും police അവിടെ വന്നു എന്റെ കാർ ക്ലീൻ ആക്കാൻ പറന്നു സംഭവം കണ്ടു മാളിൽ വന്ന ജനങ്ങൾ ഒക്കെ കൂടുകയും ചെയ്തു .എന്നിട്ടും അയാൾ SI നോട് തട്ടി കയറുകയാണ് ചെയ്തത് ..SI ചൂടായപ്പോൾ വണ്ടി കയറ്റി അവർ പോയപ്പോൾ വീണ്ടും ഡോർ വലിച്ചടച്ചു .വേണമെങ്കിൽ പോലീസ് കാരോട് പോയി കഴുകി തെരാൻ പറ എന്നും വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തു സഹിക്കട്ടെ നാൻ അതൊക്കെ വീഡിയോ റെക്കോർഡ് ചെയ്‌ത്‌ വെച്ച് ഒരു പരാതി പോലീസ് സ്റ്റേഷൻ കൊടുക്കാൻ വേണ്ടി അവിടെ നിന്നും ബ്ലഡ് ഉണ്ടായ സ്ഥലം വൃത്തിയാകാത്ത കൊണ്ടും കട്ട പിടിച്ചത് കൊണ്ടും നാൻ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു, ഫോട്ടോ ചുവടെ .

ഇത്ര ധിക്കാരം ഉള്ള സർവീസ് സ്റ്റേഷൻ തലശേരിയിൽ വേണോ ..മനുഷ്യത്വം ഇല്ലാത്ത ഇ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് എനിക്ക് തോന്നി. നാളെ എനിക്കായാലും നിങ്ങേൾക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആർക്കും പായാൻ സാധിക്കില്ല .കൂടാതെ നാൻ വിളിച്ചപ്പോ അപ്പോൾ തെന്നെ ഇടപെട്ട എനിക്ക് സഹായം ചെയാൻ വേണ്ടി വന്ന തലശ്ശേരി SI Vinu Mohanan സാറിന്റെ ആത്മാർത്ഥതക് പ്രത്യേകം നന്ദി.

Rusfid.C
Cheryandi house
6th mail Kadirur
KL58Q8597

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT