News n Views

‘എന്‍എസ്എസിന്റെ സമദൂരം ശരിദൂരമാക്കിയതെന്തിന്’; തെരഞ്ഞെടുപ്പ് രംഗം കലാപഭൂമിയാക്കരുതെന്നും ടീക്കാറാം മീണ

THE CUE

ജാതിയും മതവും പറഞ്ഞ് കേരളം കലാപഭൂമിയാക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ജാതിയുടെ പേരില്‍ നേരത്തെ തന്നെ നാണക്കേടുണ്ട്. അത് ആവര്‍ത്തിക്കാന്‍ പാടില്ല. സമുദായ സംഘടനകള്‍ രാഷ്ട്രീയം പറയണമെങ്കില്‍ പാര്‍ട്ടി രൂപീകരിക്കണം. എന്‍എസ്എസിന്റെ സമദൂരം ശരിദൂരമാക്കിയതെന്തിനെന്നും ടീക്കാറാം മീണ ചോദിച്ചു.

മതനിരപേക്ഷതയാണ് കേരളത്തിന്റെ പാരമ്പര്യമെന്ന് ടീക്കാറാം മീണ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം നടപടികളില്‍ നിന്നും പിന്‍വാങ്ങണം. തടയാനോ ശക്തമായ നടപടിയെടുക്കാനോ ഉദേശിക്കുന്നില്ല. ധാര്‍മികവശം പരിശോധിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും ടീക്കാറാം മീണ പറഞ്ഞു.

സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയമില്ലാതെയും വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. അപ്രിയമായ കാര്യങ്ങളും ചെയ്യേണ്ടി വരും. ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കണം. പെരുമാറ്റച്ചട്ടം പരോക്ഷമായി ലംഘിക്കുന്നതും പരിശോധിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു.

എന്‍എസ്എസിനെതിരെ സമസ്ത നായര്‍ സമാജം പരാതി നല്‍കി. ഈമെയില്‍ വഴിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. കരയോഗാംഗങ്ങള്‍ ഒരു സമുദായത്തില്‍പ്പെട്ടവരുടെ വീടുകളില്‍ കയറി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട ചോദിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്‍എസ്എസിനെതിരെ സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് കണ്‍വീനറെ പോലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് തേടുന്നുവെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും കോടിയേരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT