News n Views

കുഴല്‍ കിണറില്‍ വീണ സുജിത്തിന്റെ ചലനങ്ങള്‍ കാണാത്തതില്‍ ആശങ്ക; രക്ഷാപ്രവര്‍ത്തനം തുടരുന്നു

THE CUE

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ 42 മണിക്കൂറിന് ശേഷവും തുടരുന്നു. രണ്ട് വയസുകാരനായ സുജിത്തിന്റെ ചലനങ്ങള്‍ കാണാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രാത്രി ചെന്നൈ അണ്ണാ സര്‍വ്വകലാശാല നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ സുജിത്ത് ശ്വാസമെടുക്കുന്നതായി കണ്ടെത്തിയിരുന്നു. 90 അടി താഴ്ച്ചയിലുള്ള രണ്ട് വയസുകാരന് ശ്വാസമെടുക്കാന്‍ തുടര്‍ച്ചയായി കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച്ച വൈകിട്ടാണ് സുജിത്ത് വില്‍സന്‍ എന്ന രണ്ട് വയസുകാരന്‍ സുജിത്ത് വില്‍സന്‍ കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണത്. രണ്ട് ദിവസമായി കുട്ടിക്ക് ആഹാരമോ വെള്ളമോ കഴിക്കാനായിട്ടില്ല.

ദേശീയ ദുരന്ത നിവാരണ സേനയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സമാന്തര കിണര്‍ നിര്‍മ്മിച്ചു കുട്ടിയെ പുറത്തെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി പെട്രോളിയം ഖനനത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ റിഗ് പുലര്‍ച്ചെ ഒരു മണിക്ക് സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. ഒരു മീറ്റര്‍ വ്യാസമുള്ള കിണറിലൂടെ പ്രവേശിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടിയുടെ അടുത്തെത്താമെന്നാണ് കണക്ക് കൂട്ടല്‍. അഗ്നി ശമന സേനാംഗങ്ങളായ കണ്ണദാസന്‍, ദിലീപ് കുമാര്‍, മണികണ്ഠന്‍ എന്നിവര്‍ കുഴിയിലിറങ്ങാനായി മുന്നോട്ടുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച്ച വൈകിട്ട് വീണ സുജിത്ത് 26 അടിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഞായറാഴ്ച്ചയോടെ കുട്ടി 90 അടി താഴ്ച്ചയിലേക്ക് വീണു. സമാന്തര കിണര്‍ നിര്‍മ്മിക്കാന്‍ മുന്‍പ് നടത്തിയ ശ്രമം പാറ തടസം സൃഷ്ടിച്ചതിനേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. യന്ത്രങ്ങളുപയോഗിച്ച് കുട്ടിയുടെ കൈത്തണ്ടയില്‍ കയര്‍ കുരുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെങ്കിലും ഈ മാര്‍ഗമുപയോഗിച്ച് കുട്ടിയെ വലിച്ചുപൊക്കാന്‍ ശ്രമിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. ചെളിയുടെ സാന്നിധ്യവും കുട്ടിക്ക് കയറില്‍ മുറുകെ പിടിക്കാനാകാത്തതുമാണ് കാരണങ്ങള്‍.

സുജിത്തിന്റെ അമ്മ കലൈ മേരി മകനെ രക്ഷിക്കാന്‍ പുലര്‍ച്ചെ തുണി സഞ്ചി തയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കുട്ടിയെ വലിച്ചുയര്‍ത്താന്‍ ഒരു തുണി സഞ്ചി ഉപകരിച്ചേക്കും എന്ന് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞതിനേത്തുടര്‍ന്നായിരുന്നു ഇത്. സേവ് സുജിത്ത്, പ്രേ ഫോര്‍ സുജിത്ത് ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. സുജിത്തിന് വേണ്ടി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും പ്രത്യേക പ്രാര്‍ത്ഥകള്‍ നടത്തുന്നുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT