News n Views

മരട്: ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം; ‘പ്രളയത്തില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ലേ’

THE CUE

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ എത്ര സമയം വേണമെന്ന് ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലെയെന്നും കോടതി ചോദിച്ചു. കേസില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി വിമര്‍ശിച്ചു. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന കേസില്‍ ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നല്‍കി. ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് ചീഫ് സെക്രട്ടറി സംസ്ഥാന സര്‍ക്കാറിന് വേണ്ടി ആവശ്യപ്പെട്ടു. അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. ദുരന്തമുണ്ടായാല്‍ അദ്യം മരിക്കുക നാല് ഫ്‌ളാറ്റുകളിലുള്ളവരായിരുക്കുമെന്ന് കോടതി പറഞ്ഞു. മൊത്തം തീരദേശ നിര്‍മ്മാണങ്ങളെക്കുറിച്ച് പഠിക്കുമെന്നും അറിയിച്ചു.

ഈ മാസം 20നുള്ളില്‍ പൊളിച്ച് മാറ്റണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. 343 ഫ്‌ളാറ്റുകളാണ് പൊളിച്ച് മാറ്റേണ്ടത്. ചെന്നൈ ഐ ഐ ടിയുടെ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക പഠനം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി പരിശോധിച്ചു. ഫ്‌ളാറ്റ് പൊളിക്കുമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതും പൊളിച്ച് മാറ്റാനുള്ള ടെണ്ടര്‍ വിളിച്ചതുമാണ് ഇതുവരെയുണ്ടായ നടപടികള്‍.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT