News n Views

‘വന്നതിലേറെയും ഭയപ്പെടുത്തുന്നത്’; ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ ഭീഷണി നേരിട്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 

THE CUE

ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം തനിക്ക് നേരെ ഭീഷണിയുണ്ടായതായി സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഭീഷണി ഉയര്‍ന്നതെന്നും എന്നാല്‍ വിധിയില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഭയപ്പെടുത്തുന്ന പരാമര്‍ശങ്ങളും അധിക്ഷേപങ്ങളം തനിക്ക് നേരെ ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ നിയമസംബന്ധിയായ ഒരു ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്ര വിധിക്ക് ഒരാണ്ട് തികഞ്ഞ വേളയിലാണ് ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍. 2018 സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവത്തിലൂടെ ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ചത്.ജസ്റ്റിസ് ദീപക് മിശ്ര, ഡിവൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍, രോഹിന്ദന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചിന്റെതായിരുന്നു വിധി.

കീഴില്‍ പരിശീലിക്കുന്നവരും ക്ലര്‍ക്കുമാരും സമീപിച്ച് വിധിക്ക് ശേഷം തനിക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന ഭീഷണിയെക്കുറിച്ച് ധരിപ്പിച്ചു. ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളാണ് വന്നത്. അത്യന്തം മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപങ്ങളും. സമൂഹ മാധ്യമങ്ങള്‍ നോക്കരുതെന്ന് പലരും ഉപദേശിച്ചു. ജഡ്ജിമാരുടെ സുരക്ഷയോര്‍ത്ത് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നാണ് പല ജീവനക്കാരും പറഞ്ഞത്. 
ഡി.വൈ ചന്ദ്രചൂഡ്

‘വിയോജിക്കുകയെന്നത് നമ്മുടെ വ്യവസ്ഥയില്‍ ഉള്ളടങ്ങിയതാണ്. ജഡ്ജിമാര്‍ എന്ന നിലയില്‍ നാം ധൈര്യപൂര്‍വം ഇടപെടേണ്ടതുണ്ട്. ഒരു വിധിന്യായത്തെക്കുറച്ച് ജനങ്ങള്‍ക്ക് പ്രകടിപ്പിക്കാനുള്ളത് അവര്‍ ചെയ്യട്ടെ. അത്രമേല്‍ പ്രയാസകരമായ വിഷയങ്ങളിലാണ് നാം ഇടപെടുന്നത്. ഭരണഘടനാ ബഞ്ചിലെ ഇന്ദു മല്‍ഹോത്ര യുവതീ പ്രവേശനത്തോട് വിയോജിച്ച് നിലപാടെടുക്കുകയായിരുന്നു. എങ്ങിനെയാണ് ഒരു സ്ത്രീക്ക് വനിതകളെ സംബന്ധിക്കുന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനാകുന്നതെന്ന് പലരും തന്നോട് ചോദിച്ചു. എന്നാല്‍, ഒരു പ്രത്യേക രീതിയില്‍ സ്ത്രീകളും മറ്റൊരു രീതിയില്‍ പുരുഷന്‍മാരും ചിന്തിക്കണമെന്ന കാഴ്ചപ്പാട് ശരിയല്ലെന്നായിരുന്നു തന്റെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'ഫഹദ് ഫാസിലിന്റെ ഈ സിനിമയിലെ സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

SCROLL FOR NEXT