News n Views

‘പാഡിനേക്കുറിച്ചറിയാത്ത ഗ്രാമങ്ങളുണ്ട് ഇന്ത്യയില്‍’; നാപ്കിന്‍ കൈയിലേന്തി ഗര്‍ബ നൃത്തം ചെയ്ത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

THE CUE

സാനിട്ടറി നാപ്കിന്‍ ഉപയോഗത്തേക്കുറിച്ച് ബോധവല്‍കരണം നല്‍കാന്‍ പാഡുകള്‍ കൈയിലേന്തി അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നൃത്തം. സൂററ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളാണ് സാനിട്ടറി നാപ്കിന്‍ ഉയര്‍ത്തിപ്പിടിച്ച് ഗര്‍ബ താളത്തിന് ചുവടുവെച്ചത്. സ്ത്രീ ശുചിത്വത്തേക്കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു ഉദ്ദേശമെന്ന് കീര്‍ത്തി ബുച്ച എന്ന വിദ്യാര്‍ത്ഥിനി പ്രതികരിച്ചു.

രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും സാനിട്ടറി നാപ്കിന്‍ നിഷിദ്ധമാണ്. ഈ വിഷയത്തേക്കുറിച്ച് പറയാന്‍ നാണമാണ് ഒരുപാട് ആളുകള്‍ക്ക്. സ്ത്രീ എന്ന നിലയില്‍ എനിക്ക് അഭിമാനമാണുള്ളത്.  
കീര്‍ത്തി ബുച്ച  

സ്ത്രീകള്‍ക്ക് സാനിട്ടറി നാപ്കിന്‍ എന്താണെന്ന് പോലും അറിയാത്ത ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. സ്ത്രീ ശുചിത്വത്തേക്കുറിച്ച് ഒരു സന്ദേശം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 150ഓളം പേര്‍ സാനിട്ടറി നാപ്കില്‍ കൈയില്‍ പിടിച്ച് നൃത്തം ചെയ്‌തെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT