News n Views

12 കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതി;അക്രമിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്ത് 

THE CUE

മംഗലാപുരത്ത് യുവാവിന്റെ ആക്രമണത്തിന് ഇരയായ 20 കാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. എംബിഎ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോടും ഡോക്ടര്‍മാരോടും തലയനക്കുകയും ആംഗ്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതായി കെഎസ് ഹെഗ്‌ഡെ ആശുപത്രി വ്യക്തമാക്കി. സുശാന്ത് എന്ന 28 കാരന്‍ വെള്ളിയാഴ്ചയാണ് യുവതിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്.12 തവണ കുത്തേറ്റ് ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചികിത്സയോട് വിദ്യാര്‍ത്ഥിനി പ്രതികരിക്കുന്നത് ആശാവഹമാണ്. പക്ഷേ മുറിവിനെ തുടര്‍ന്നുണ്ടായ അണുബാധയില്‍ ആശങ്കയുണ്ട്. ആക്രമണത്തില്‍ വൃക്കകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യൂറോളജി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ തുടരുകയാണെന്നും ആശുപത്രി വ്യക്തമാക്കുന്നു. ഉഡുപ്പി കര്‍ക്കലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ് നിഷ്ഠൂരമായ ആക്രമണത്തിന് ഇരയായത്. ശേഷം പ്രതി സുശാന്ത് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തു. ഇപ്പോള്‍ ഇയാളെ അതേ ആശുപത്രിയിലെ മനശ്ശാസ്ത്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണ ശേഷം ഇയാള്‍ കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിലാണ് യുവാവ്. ഇയാളെ രണ്ട് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം അക്രമിയായ യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു.

ഇയാള്‍ക്കെതിരെ ബുണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ ഗുണ്ടാനേതാവായ രാജേഷ് ഇയാളുടെ എതിരാളിയും മംഗലാപുരത്തെ കുപ്രസിദ്ധ ഹോംസ്‌റ്റേ ആക്രമണ കേസിലെ ആരോപണ വിധേയനുമായ സുബാഷ് പാഡിലുമായി ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തില്‍ രാജേഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് സുശാന്തിന്റെ ബൈക്കിലായിരുന്നു. ഈ സംഭവത്തിലെ ഇടപെടലിനെ തുടര്‍ന്ന് സുശാന്തിന്റെ പേരില്‍ കേസുണ്ടായതോടെയാണ് പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകലം പാലിച്ചത്.

ആക്രമണം നടന്ന ദിവസം ഇരുവരുമുള്ള ഫോട്ടോകള്‍ യുവാവ് വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കി കുറിപ്പിട്ടിരുന്നു. പെണ്‍കുട്ടിയെ അതിയായി സ്‌നേഹിക്കുന്നുവെന്നാണ് ഇയാള്‍ കുറിച്ചത്. എന്നാല്‍ അന്നേദിവസം വൈകീട്ട് 4.30 ന് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സുശാന്ത് നിരന്തരം യുവതിയെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോളജിലെത്തി അധിക്ഷേപിച്ചതില്‍ പെണ്‍കുട്ടി കര്‍കല പൊലീസിന് പരാതി നല്‍കിയിരുന്നു.

ഇതില്‍ യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതിന് ശേഷം പെണ്‍കുട്ടിയോടൊപ്പം സ്ഥിരമായി അച്ഛനും സഞ്ചരിക്കാറുണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ ഒപ്പമില്ലാതിരുന്ന വെള്ളിയാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ ബോധം നഷ്ടപ്പെടുംവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. കെഎസ് ഹെഗ്‌ഡെ ആശുപത്രിയില്‍ നിന്ന് സംഭവസ്ഥലത്തെത്തിയ ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് നിമ്മി ജോസഫാണ് അക്രമിയെ പിടിച്ചുമാറ്റിയത്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT