Special Report

ഫ്‌ളാറ്റ് പൊളിക്കല്‍ ഊരാക്കുടുക്കാകുമ്പോഴും തീരദേശ പരിപാലന അതോറിറ്റി നിലവിലില്ല; സര്‍ക്കാരിന് ഗുരുതര വീഴ്ച

എ പി ഭവിത

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പ്രതിസന്ധി തുടരുമ്പോഴും സംസ്ഥാനത്ത് തീരദേശ പരിപാലന അതോറിറ്റി നിലിവിലില്ല. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതെന്ന അതോറിറ്റിയുടെ കണ്ടെത്തലിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജൂണ്‍ മാസത്തില്‍ കാലാവധി കഴിഞ്ഞ അതോറിറ്റി മൂന്ന് മാസത്തിന് ശേഷവും പുനസംഘടിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച. മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ വീണ മാധവനുള്‍പ്പെടെ പതിനാല് അംഗങ്ങളായിരുന്നു അതോറിറ്റിയില്‍ ഉണ്ടായിരുന്നത്.

അതോറിറ്റി പുനസംഘടിപ്പിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കണം. പട്ടികയിലുള്ളവരെ കുറിച്ചുള്ള അന്വേഷണം നടത്തിയതിന് ശേഷം അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസം വരെ എടുക്കും.

2016ല്‍ പുനസംഘടിപ്പിച്ച അതോറിറ്റിയുടെ കാലാവധിയാണ് ഈ വര്‍ഷം ജൂണ്‍ ഏഴിന് പൂര്‍ത്തിയായത്. മറ്റ് സംസ്ഥാനങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രത്തിന് പട്ടിക നല്‍കി. കേരളം ശുപാര്‍ശ നല്‍കാത്തതാണ് പുനസംഘടന വൈകാന്‍ കാരണം.

14 അംഗങ്ങളാണ് അതോറിറ്റിയിലുണ്ടാത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ സമുദ്രം, ഫിഷറീസ്, റവന്യു, വ്യവസായം, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരും അതോറിറ്റിയിലുണ്ടാകും.

സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളിലെ നിര്‍മ്മാണങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കേണ്ടത് കേരള തീരദേശ പരിവാലന അതോറിറ്റിയാണ്.പുനസംഘിടിപ്പിക്കാത്തതിനാല്‍ ബില്‍ഡിംഗ് പ്ലാനുകള്‍ ഉള്‍പ്പെടെ അംഗീകാരം ലഭിക്കുന്നില്ല. പുതിയ അതോറിറ്റി രൂപീകരിക്കുന്നത് വരെ ജൂണ്‍ പത്ത് മുതലുള്ള അപേക്ഷകള്‍ സംസ്ഥാന പരിസ്ഥിതി വകുപ്പിന് നല്‍കണം. വകുപ്പായിരിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുകയെന്നാണ് അതോറിറ്റിയുടെ അവസാനയോഗത്തിലെ തീരുമാനം.

അതോറിറ്റി പുനസംഘടിപ്പിക്കാത്തത് മരട് കേസിലും തിരിച്ചടിയായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളും നിലപാടും കേന്ദ്രസര്‍ക്കാറിനെ അറിയിക്കാനുള്ള വഴിയായിരുന്നു അതോറിറ്റി. പ്രമേയം പാസ്സാക്കി കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ അതോറിറ്റി കഴിയും. അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതെന്ന് കാണിച്ച് 2015ലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT